updated on:2018-05-31 08:35 PM
ലോക് സഭാ ഉപതിരഞ്ഞെടുപ്പ്; കയ്‌റാന അടക്കം രണ്ടിടത്ത് ബി.ജെ.പി പിന്നില്‍

www.utharadesam.com 2018-05-31 08:35 PM,
ന്യൂഡല്‍ഹി :നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ കയ്‌റാന മണ്ഡലത്തില്‍ ബി.ജെ.പി.ക്ക് തിരിച്ചടി. ഇവിടെ സമാജ്‌വാദി പാര്‍ട്ടി–രാഷ്ട്രീയ ലോക്ദള്‍ സംയുക്ത സ്ഥാനാര്‍ഥി തബസും ഹസ്സന്റെ ലീഡ് 41,000 കവിഞ്ഞു.
മഹാരാഷ്ട്രയിലെ ഭണ്ഡാര–ഗോണ്ഡിയയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മല്‍സരിച്ച എന്‍.സി.പി സ്ഥാനാര്‍ത്ഥി മുന്നിലാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇവിടെ ബി.ജെ.പി. രണ്ടാം സ്ഥാനത്താണ്. എന്നാല്‍ നാഗാലാന്‍ഡില്‍ ബി.ജെ.പി പിന്തുണയുള്ള എന്‍.ഡി.പി.പിസ്ഥാനാര്‍ഥി, കോണ്‍ഗ്രസ് പിന്തുണയുള്ള എന്‍.പി.എഫ് സ്ഥാനാര്‍ഥിയെ മറികടന്ന് ലീഡ് തുടരുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് മുന്നില്‍. ഇവിടെ ശിവസേനയുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് ബി.ജെ.പി ലീഡ് തുടരുന്നത്. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ രാജരാജേശ്വരി നഗറിലും ബി.ജെ.പിക്ക് തിരിച്ചടി നേരിടുകയാണ്. ഇവിടെ 40,000 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ മുനി രത്‌നയാണ് ലീഡ് ചെയ്യുന്നത്. ജെ.ഡി.എസ്. മൂന്നാം സ്ഥാനത്താണ്.
ഫലം വന്ന മേഘാലയയിലെ അംപതിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിയാനി ഡി.ഷീര വിജയിച്ചു.



Recent News
  സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

  മഴയ്ക്ക് ശമനമില്ല; മരണം 25, ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു

  ഇടുക്കിയും ഇടമലയാറും തുറന്നു

  കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

  ആശങ്ക വര്‍ധിക്കുന്നു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,397.14 അടിയിലെത്തി

  കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍

  ആ ഗസല്‍നാദം ഇനി ഓര്‍മ്മ

  ഒരു വീട്ടിലെ നാലുപേരെ കാണാനില്ല; വീട്ടില്‍ ചോരക്കറ

  സൈന്യത്തെ സജ്ജമാക്കി; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു

  കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

  ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

  പാക്കിസ്താനില്‍ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്

  അഭിമന്യു വധം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍

  ഉദയകുമാര്‍ ഉരുട്ടിക്കൊല: രണ്ടുപൊലീസുകാര്‍ക്ക് വധശിക്ഷ

  ഉരുട്ടിക്കൊല; 6 പൊലീസുകാര്‍ കുറ്റക്കാര്‍