updated on:2018-06-02 06:47 PM
കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചു; അഴിച്ചുപണി ഉടന്‍

www.utharadesam.com 2018-06-02 06:47 PM,
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചു.
കേരള നേതൃനിരയില്‍ അഴിച്ചുപണി നടത്തുന്നതിനൊപ്പം ജൂണ്‍ 15ന് മുമ്പ് പുതിയ പി.സി.സി പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുകയും ചെയ്യും. വി.എം സുധീരന്‍ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞതോടെ എം.എം ഹസന്‍ താല്‍ക്കാലിക പ്രസിഡണ്ടായി തുടരുകയാണ്. ചെങ്ങന്നൂരിലെ ദയനീയമായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശത്തുള്ള രാഹുല്‍ ഗാന്ധി ആറിന് ഡല്‍ഹിയില്‍ തിരിച്ചെത്തും. ഏഴിനാണ് കേരള നേതാക്കളുമായി ചര്‍ച്ച. കേരളത്തില്‍ നിന്നുള്ള രാജ്യസഭാ ഒഴിവില്‍ കോണ്‍ഗ്രസിനുള്ള സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്ന ചര്‍ച്ച കൂടി ഏഴിന് നടക്കും. ചെങ്ങന്നൂരില്‍ പരാജയപ്പെട്ടുവെങ്കിലും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ പോലും മാറ്റിവെച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതായി രമേശ് ചെന്നിത്തല പറഞ്ഞു.
അതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം ഇന്ന് മുഖപ്രസംഗമെഴുതിയത് വലിയ വിവാദത്തിന് വഴിവെച്ചു. നേതാക്കളുടെ പെട്ടിതൂക്കി നടക്കുന്നവരെയല്ല മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവരെയാണ് നേതൃനിരയിലേക്ക് കൊണ്ടുവരേണ്ടതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.Recent News
  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  ക്യാപ്റ്റന്‍ രാജു വിടവാങ്ങി

  ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യംമൂലം

  വീണ്ടും വെന്നിക്കൊടി പറത്തി മൂസാ ഷരീഫ്

  ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

  പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍

  അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് എം.എം.മണി

  പത്രപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് മുഖംമൂടി സംഘം 25 പവനും പണവും കവര്‍ന്നു

  സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല

  ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിഎസ്; പക്ഷം പിടിക്കാനില്ലെന്ന് ശൈലജ

  എ.ബി.വി.പി. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ സൂത്രധാരന്‍ പിടിയില്‍

  മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

  തെലുങ്കാനയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നീക്കം; എതിര്‍പ്പുമായി കോണ്‍ഗ്രസ്

  കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് നല്‍കണം-രാഹുല്‍ ഗാന്ധി

  പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രം 1,361 കോടി രൂപയുടെ നഷ്ടം