updated on:2018-06-03 06:52 PM
കെവിന്റെ മരണം: കൈക്കൂലിക്കേസില്‍ അന്വേഷണ സംഘത്തിന് കോടതിയുടെ വിമര്‍ശനം

www.utharadesam.com 2018-06-03 06:52 PM,
കോട്ടയം: കെവിന്‍ വധവുമായി ബന്ധപ്പെട്ട പൊലീസുകാരുടെ കൈക്കൂലിക്കേസില്‍ അന്വേഷണ സംഘത്തിന് കോടതിയുടെ വിമര്‍ശനം. കേസില്‍ വേണ്ടത്ര തെളിവു ഹാജരാക്കാത്തതിനാണ് അന്വേഷണ സംഘത്തെ കോടതി വിമര്‍ശിച്ചത്. അറസ്റ്റിലായ പൊലീസുകാരെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
കെവിനെ തട്ടിക്കൊണ്ടുപോകാന്‍ വന്ന സംഘത്തിലെ സാനു ചാക്കോയുടെ കൈയില്‍നിന്നു കൈക്കൂലി വാങ്ങിയതിനാണു ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ടി.എം. ബിജുവിനെയും സിവില്‍ പൊലീസ് ഓഫിസര്‍ എം.എന്‍. അജയകുമാറിനെയും അറസ്റ്റ് ചെയ്തത്. കൈക്കൂലിപ്പണം കണ്ടെടുക്കുന്നതിനാണ് അന്വേഷണ സംഘം ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ കൈക്കൂലി വാങ്ങിയെന്നു വാക്കാല്‍ പരാമര്‍ശിക്കുന്നതു മാത്രമേയുള്ളൂവെന്നും എത്ര രൂപ വാങ്ങിയെന്നുപോലും വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.
സാക്ഷികളുടെ വിവരങ്ങളും ഇല്ലെന്നും കോടതി വിമര്‍ശിച്ചു. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ കോടതിയില്‍ കൊണ്ടുവരാതെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചതിനെയും കോടതി വിമര്‍ശിച്ചു.



Recent News
  അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം വരുന്നു

  അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണക്കമ്മീഷന്‍ അംഗം

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

  209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

  നാഗേശ്വര റാവു സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി ചുമതലയേറ്റു

  ജസ്റ്റീസ് ലളിത് പിന്മാറി; അയോധ്യ കേസ് വാദം കേള്‍ക്കുന്നത് നീട്ടി

  കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 11 സ്‌കൂളുകള്‍ക്ക് 19 കോടി രൂപ അനുവദിച്ചു

  പിറന്നാള്‍ ദിനത്തില്‍ ഇത്തവണയും ഗാനഗന്ധര്‍വ്വന്‍ വാഗ് ദേവതയുടെ അനുഗ്രഹത്തിനായി കൊല്ലൂരിലെത്തി

  രണ്ടാം ദിന പണിമുടക്ക്: തിരുവനന്തപുരത്ത് ബാങ്ക് തകര്‍ത്തു; പലയിടത്തും തീവണ്ടികള്‍ തടഞ്ഞു

  അര്‍ധരാത്രിയിലെ കേന്ദ്ര നടപടി സുപ്രീം കോടതി റദ്ദാക്കി; അലോക്‌വര്‍മ്മ വീണ്ടും സി.ബി.ഐ. തലപ്പത്ത്

  ദേശീയ പണിമുടക്ക്: കേരളമടക്കം നിശ്ചലമായി, തീവണ്ടികള്‍ തടഞ്ഞു

  സ്വകാര്യ മുതല്‍ നശിപ്പിച്ചാലും കുടുങ്ങും; ഓര്‍ഡിനന്‍സ് വരുന്നു

  തലശ്ശേരിയിലും കണ്ണൂരിലും നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

  ഹര്‍ത്താല്‍: സംസ്ഥാനത്ത് പരക്കെ അക്രമം

  ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തി