updated on:2018-06-03 07:59 PM
കലാപക്കൊടി ഉയര്‍ത്തി യുവനിര; പി.ജെ. കുര്യന് സാധ്യത മങ്ങുന്നു

www.utharadesam.com 2018-06-03 07:59 PM,
കൊച്ചി: കോണ്‍ഗ്രസില്‍ യുവനിര ഉയര്‍ത്തിയ കലാപക്കൊടി വീണ്ടും രാജ്യസഭാംഗമാവാനുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്റെ സാധ്യതക്ക് മങ്ങലേല്‍പ്പിച്ചു. കുര്യനെതിരായ നീക്കത്തില്‍ വി.ടി. ബല്‍റാമിനും ഷാഫി പറമ്പിലിനും പിന്നാലെ ഹൈബി ഈഡനും റോജി എം.ജോണും രംഗത്തെത്തിയതോടെയാണ് കുര്യന്റെ സാധ്യത പരുങ്ങലിലായത്. മല്‍സരത്തില്‍നിന്ന് പി.ജെ. കുര്യന്‍ പിന്‍മാറണമെന്ന് ഹൈബിയും റോജി എം. ജോണും ആവശ്യപ്പെട്ടു.
രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഫേസ് ബുക്കില്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്കപ്പുറം വ്യക്തികളുടെ താല്‍പര്യങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍തൂക്കം കൊടുക്കുന്നത്. ജനങ്ങള്‍ കാംക്ഷിക്കുന്നതു പുതിയ പരിപാടികളും പുതിയ രീതിയുമാണ്. ആ മാറ്റം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പ്രകടമായില്ലെങ്കില്‍ അതു ജനങ്ങളില്‍നിന്ന്, പ്രത്യേകിച്ചു ചെറുപ്പക്കാരില്‍നിന്നും സ്ത്രീകളില്‍നിന്നും പാര്‍ട്ടിയെ ഒറ്റപ്പെടുത്തുമെന്നും ഹൈബി പറഞ്ഞു. മരണം വരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ വേണമെന്നു നേര്‍ച്ചയുള്ളവര്‍ കോണ്‍ഗ്രസിന്റെ ശാപമാണെന്നു റോജിയും ആഞ്ഞടിച്ചു. തലമുറമാറ്റത്തിനു വേണ്ടി ഒരു കാലത്ത് ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള ഇപ്പോഴത്തെ നേതൃത്വം അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമെന്നണ് കരുതുന്നതെന്നും റോജി പറഞ്ഞു.Recent News
  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  ക്യാപ്റ്റന്‍ രാജു വിടവാങ്ങി

  ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യംമൂലം

  വീണ്ടും വെന്നിക്കൊടി പറത്തി മൂസാ ഷരീഫ്

  ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

  പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍

  അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് എം.എം.മണി

  പത്രപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് മുഖംമൂടി സംഘം 25 പവനും പണവും കവര്‍ന്നു

  സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല

  ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിഎസ്; പക്ഷം പിടിക്കാനില്ലെന്ന് ശൈലജ

  എ.ബി.വി.പി. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ സൂത്രധാരന്‍ പിടിയില്‍

  മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

  തെലുങ്കാനയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നീക്കം; എതിര്‍പ്പുമായി കോണ്‍ഗ്രസ്

  കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് നല്‍കണം-രാഹുല്‍ ഗാന്ധി

  പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രം 1,361 കോടി രൂപയുടെ നഷ്ടം