updated on:2018-06-04 02:36 PM
വിദേശകാര്യ മന്ത്രിയുമായി പറന്ന വിമാനം 14 മിനിറ്റ് ‘കാണാനില്ല’ മുൾമുനയിലായത് രാജ്യം

www.utharadesam.com 2018-06-04 02:36 PM,
ന്യൂഡല്‍ഹി: രാജ്യത്തെ ആശങ്കയിലാഴ്ത്തിയ 14 മിനിറ്റ് . .വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി മൗറീഷ്യസിലേക്ക് പോയ വിമാനത്തിനാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടമായത്.

ഇതോടെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര സര്‍ക്കാറും ആകെ പരിഭ്രാന്തരായി. പിന്നീട് ബന്ധം പുന:സ്ഥാപിക്കപ്പെട്ടതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായത്.

അഞ്ചു ദിവസത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു പുറപ്പെട്ട സുഷമയുമായി പറന്ന വി.വി.ഐ.പി വിമാനം ‘മേഘദൂതിന് മൗറീഷ്യസ് വ്യോമ പരിധിയിലേക്ക് പ്രവേശിച്ചതിന് ശേഷമാണ് ബന്ധം നഷ്ടമായത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2:08നാണ് വിമാനം പറന്നുയര്‍ന്നത്. വൈകുന്നേരം മൗറീഷ്യസിന്റെ വ്യോമപരിധിയില്‍ പ്രവേശിച്ചതിനു പിന്നാലെ 4:44 മുതല്‍ 4:58 വരെ മാലി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനു വിമാനവുമായി ബന്ധം നഷ്ടമാവുകയായിരുന്നു. വിമാനവുമായി അവസാനം ബന്ധം പുലര്‍ത്തിയ ചെന്നൈ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ട കാര്യം മൗറീഷ്യസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയും ഇക്കാര്യത്തില്‍ അനിശ്ചിതത്വം ഉടലെടുക്കുകയും ചെയ്യുമ്പോള്‍ നല്‍കുന്ന ‘ഇന്‍സെര്‍ഫ’ അലാമും നല്‍കി. വിമാനം കാണാതാകുമ്പോള്‍ നല്‍കുന്ന മൂന്നു മുന്നറിയിപ്പുകളില്‍ ആദ്യത്തേതാണിത്. വൈകുന്നേരം 4:44നാണ് ഈ അലാം നല്‍കിയത്. വിമാനവുമായുള്ള ബന്ധം നഷ്ടമായി 30 മിനിറ്റിനകം പുനഃസ്ഥാപിക്കാന്‍ സാധിച്ചില്ലെങ്കിലാണ് ‘കാണാതായതായി’ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

പത്തു മിനിറ്റിലേറെ നേരം അധികാര കേന്ദ്രങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമും വിമാനവുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു. മൗറിഷ്യസിലെത്തിയ വിദേശകാര്യമന്ത്രി, മുന്‍നിശ്ചയപ്രകാരം പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജഗ്നാഥുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലേക്കു യാത്ര തിരിച്ചു.Recent News
  ജസ്‌ന മലപ്പുറത്തെന്ന് സൂചന പാര്‍ക്കിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

  അര്‍ജന്റീനയുടെ തോല്‍വി കോട്ടയത്ത് യുവാവ് പുഴയില്‍ ചാടിയതായി സംശയം

  കേരളത്തോട് വിവേചനം; ഡല്‍ഹിയില്‍ ഇടത് എം.പിമാരുടെ പ്രതിഷേധം ആളിക്കത്തി

  ഹോട്ടലില്‍ തീപിടിച്ച് നാല് മരണം

  മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍

  പ്രതിപക്ഷം ഇന്നും സഭ വിട്ടു; പട്ടിയെ കുളിപ്പിക്കല്‍ പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി

  ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയം; പ്രതിപക്ഷം ഇറങ്ങിപ്പോയി

  ദാസ്യപ്പണി; ജില്ലാ പൊലീസ് മേധാവികള്‍ ഇന്നുച്ചക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കണം

  ദാസ്യപ്പണി; എ.ഡി.ജി.പി.യെ മാറ്റി

  താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു; എട്ട് പേരെ കാണാതായി

  കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് സുധീരന്‍

  ട്രംപും കിം ജോങ്ങ് ഉന്നും സംയുക്ത ഉടമ്പടിയില്‍ ഒപ്പുവെച്ചു

  നേതൃയോഗം പോര, എക്‌സിക്യൂട്ടീവ് വിളിക്കണമെന്ന് നേതാക്കള്‍

  കോണ്‍ഗ്രസില്‍ കലഹം കനക്കുന്നു

  കോണ്‍ഗ്രസിലെ കലാപം; രാഹുല്‍ ഗാന്ധി വിശദീകരണം തേടി