updated on:2018-06-04 03:15 PM
ലീലാ മേനോന്‍ അന്തരിച്ചു

www.utharadesam.com 2018-06-04 03:15 PM,
കൊച്ചി: കേരളത്തിലെ ആദ്യത്തെ പത്രപ്രവര്‍ത്തക എന്നു വിശേഷിപ്പിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തക ലീലാ മേനോന്‍ (85) അന്തരിച്ചു. ഇന്നലെ രാത്രി കൊച്ചിയിലെ സിഗ്‌നേച്ചര്‍ ഓള്‍ജ്‌ ഏജ്‌ ഹോമിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 10 മുതല്‍ 11 വരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്‌ക്ക്‌ ഒന്നിന്‌ രവിപുരം ശ്‌മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.


മുണ്ടിയാത്ത്‌ വീട്ടില്‍ പരേതനായ മേജര്‍ ഭാസ്‌കരമേനോനാണു ഭര്‍ത്താവ്‌. പെരുമ്പാവൂര്‍ വെങ്ങോല തുമ്മാരുകുടി ജാനകിയമ്മയുടെയും പാലക്കോട്ട്‌ നീലകണ്‌ഠന്‍ കര്‍ത്തായുടെയും ഇളയ മകളാണ്‌. വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ്‌ സ്‌കൂള്‍, നൈസാം കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1949ല്‍ പോസ്‌റ്റ്‌ ഓഫീസില്‍ ക്ലര്‍ക്കായി. ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാഫിസ്‌റ്റായി 1978 വരെ അവിടെ ജോലി ചെയ്‌തു.

1978 ല്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ഡല്‍ഹിയില്‍ സബ്‌ എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. 82 വരെ കൊച്ചിയില്‍ സബ്‌ എഡിറ്റര്‍. പിന്നീട്‌ 1990വരെ കോട്ടയം ബ്യൂറോ ചീഫ്‌. 2000ല്‍ ജോലി രാജിവച്ചു. തുടര്‍ന്ന്‌ ഹിന്ദു, ഔട്ട്‌ ലുക്ക്‌, വനിത, മാധ്യമം, മലയാളം തുടങ്ങി നിരവധി ഇംഗ്ലീഷ്‌, മലയാളം പ്രസിദ്ധീകരണങ്ങളില്‍ പംക്‌തികള്‍ കൈകാര്യം ചെയ്‌തു. അതിനു ശേഷം കേരളാ മിഡ്‌ ഡേ ടൈംസില്‍. പിന്നീട്‌ ജന്മഭൂമി ദിനപ്പത്രത്തിന്റെ ചീഫ്‌ എഡിറ്ററായി.Recent News
  തോമസ് ചാണ്ടിയില്‍ നിന്ന് നികുതിയും പിഴയും ഈടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു

  കര്‍ണാടകയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

  'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ ഹാമിദ് അന്‍സാരി കുരുക്കില്‍

  ആന്തൂരില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി

  ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു എല്ലാവര്‍ക്കും വീട്; റെയില്‍ വികസനത്തിന് പി.പി.പി. മോഡല്‍

  സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; കുമ്പോല്‍ തങ്ങള്‍ ട്രഷറര്‍

  നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്.ഐ.അടക്കം 2 പേര്‍ അറസ്റ്റില്‍

  പ്രളയ ദുരിതബാധിത ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 5 ലക്ഷം രൂപ നല്‍കി

  മന്ത്രിമാര്‍ എത്ര തവണ വിദേശത്ത് പോയി ? വിവരം ശേഖരിച്ചു വരുന്നതായി മുഖ്യമന്ത്രി

  രാജ്കുമാര്‍ ഉരുട്ടലിന് വിധേയനായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  കസ്റ്റഡി മരണം; പരാതി പിന്‍വലിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

  ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന