updated on:2018-06-04 07:37 PM
സി.ബി.ഐ അന്വേഷണം വേണം; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

www.utharadesam.com 2018-06-04 07:37 PM,
തിരുവനന്തപുരം: കെവിന്‍കൊലക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭാ സമ്മേളനം തുടങ്ങിയ ദിവസം തന്നെ നടപടികള്‍ പൂര്‍ത്തീകരിക്കാതെ സഭ പിരിഞ്ഞു. കെവിന്റെ കൊലപാതകം സംബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കിയെങ്കിലും മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാവാതെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ സഭ പിരിഞ്ഞതായി പ്രഖ്യാപിച്ചു. കെവിന്റെ മരണം സംബന്ധിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിജയ്താക്കറെയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈയൊരു സാഹചര്യത്തില്‍ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പൊലീസിന്റെ ഗുരുതരവീഴ്ചമൂലമുണ്ടായ കൊലയാണിതെന്നും കൊലക്ക് പൊലീസ് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. രണ്ട് പ്രതികള്‍ ഡി.വൈ.എഫ്.ഐക്കാരാണ്. അതുകൊണ്ട് തന്നെ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. അതിനിടെ കെവിന്‍ കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരെ പിരിച്ചുവിട്ടേക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇത് പരിശോധിച്ചുവരികയാണ്. ഗാന്ധിനഗര്‍ എസ്.ഐ., എ.എസ്.ഐ., പൊലീസ് ജീപ്പ് ഡ്രൈവര്‍ എന്നിവരെ പിരിച്ചുവിടാനാണ് ആലോചിക്കുന്നത്.Recent News
  തോമസ് ചാണ്ടിയില്‍ നിന്ന് നികുതിയും പിഴയും ഈടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു

  കര്‍ണാടകയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

  'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ ഹാമിദ് അന്‍സാരി കുരുക്കില്‍

  ആന്തൂരില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി

  ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു എല്ലാവര്‍ക്കും വീട്; റെയില്‍ വികസനത്തിന് പി.പി.പി. മോഡല്‍

  സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; കുമ്പോല്‍ തങ്ങള്‍ ട്രഷറര്‍

  നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്.ഐ.അടക്കം 2 പേര്‍ അറസ്റ്റില്‍

  പ്രളയ ദുരിതബാധിത ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 5 ലക്ഷം രൂപ നല്‍കി

  മന്ത്രിമാര്‍ എത്ര തവണ വിദേശത്ത് പോയി ? വിവരം ശേഖരിച്ചു വരുന്നതായി മുഖ്യമന്ത്രി

  രാജ്കുമാര്‍ ഉരുട്ടലിന് വിധേയനായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  കസ്റ്റഡി മരണം; പരാതി പിന്‍വലിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

  ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന