updated on:2018-06-05 07:28 PM
തീയേറ്റര്‍ ഉടമയുടെ അറസ്റ്റ് വിവാദത്തിലേക്ക്; സഭയില്‍ വാക്‌പോര്, ഇറങ്ങിപ്പോക്ക്

www.utharadesam.com 2018-06-05 07:28 PM,
തിരുവനന്തപുരം: എടപ്പാളിലെ സിനിമാ തീയേറ്ററില്‍ അമ്മയുടെ മൗനാനുവാദത്തോടെ പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നിയമപരമായ നടപടി കൈകൊണ്ടിട്ടും തീയേറ്റര്‍ ഉടമ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത് വിവാദങ്ങള്‍ക്ക് വഴിവെച്ചു. സംഭവം പൊലീസില്‍ അറിയിച്ചില്ലെന്നും പുറത്ത് പ്രചരിപ്പിച്ചുവെന്നുമാരോപിച്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് വിവാദമായതോടെ പോക്‌സോ ഒഴിവാക്കി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. സംഭവം ഇന്ന് നിയമസഭയെ പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം അവതരിപ്പിച്ചത്. പീഡനം പുറത്തുകൊണ്ടുവരാന്‍ സഹായിച്ച തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടിയില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസും ആഭ്യന്തരവകുപ്പും ഏത് കൊള്ളരുതായ്മക്കും കൂട്ടുനില്‍ക്കുന്നതിനുദാഹരണമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഡി.ജി.പിയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാവാതെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.
സതീഷിനെ അറസ്റ്റ് ചെയ്തതുസംബന്ധിച്ച വിശദീകരണം നല്‍കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഐ.ജിയോടും മലപ്പുറം എസ്.പിയോടും ആവശ്യപ്പെട്ടു.
സതീഷിനെ അറസ്റ്റ് ചെയ്തതിനെതിരെ പൊലീസ് അസോസിയേഷനിലും പ്രതിഷേധം ഉയരുന്നുണ്ട്. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെങ്കില്‍ കോടതിയുടെ മുന്‍കൂര്‍ അനുമതിയും വാറണ്ടും വേണമെന്നിരിക്കെയാണ് ഇതൊന്നുമില്ലാതെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.Recent News
  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  ക്യാപ്റ്റന്‍ രാജു വിടവാങ്ങി

  ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യംമൂലം

  വീണ്ടും വെന്നിക്കൊടി പറത്തി മൂസാ ഷരീഫ്

  ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

  പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍

  അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് എം.എം.മണി

  പത്രപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് മുഖംമൂടി സംഘം 25 പവനും പണവും കവര്‍ന്നു

  സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല

  ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിഎസ്; പക്ഷം പിടിക്കാനില്ലെന്ന് ശൈലജ

  എ.ബി.വി.പി. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ സൂത്രധാരന്‍ പിടിയില്‍

  മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

  തെലുങ്കാനയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നീക്കം; എതിര്‍പ്പുമായി കോണ്‍ഗ്രസ്

  കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് നല്‍കണം-രാഹുല്‍ ഗാന്ധി

  പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രം 1,361 കോടി രൂപയുടെ നഷ്ടം