updated on:2018-06-07 08:36 PM
ആലുവയില്‍ പ്രതിഷേധിച്ചത് തീവ്രവാദ സംഘടനകളെന്ന് മുഖ്യമന്ത്രി

www.utharadesam.com 2018-06-07 08:36 PM,
തിരുവനന്തപുരം: പൊലീസ് അതിക്രമം നാലാംദിവസവും നിയമസഭയെ പ്രക്ഷുബ്ധമാക്കി. കഴിഞ്ഞ ദിവസം എടത്തലയില്‍ ഉസ്മാന്‍ എന്നയാളെ സ്റ്റേഷനില്‍ വെച്ചും വാഹനത്തില്‍ വെച്ചും മര്‍ദ്ദിച്ചതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് ഇന്ന് സഭയെ ബഹളമയമാക്കിയത്. ഉസ്മാന്‍ ആദ്യം പൊലീസിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഇയാള്‍ക്കുവേണ്ടി പ്രതിഷേധത്തിനെത്തിയവര്‍ ചില തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഡ്രൈവറെ ദേഹോപദ്രവമേല്‍പ്പിക്കുമ്പോള്‍ പൊലീസുകാര്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. അതേസമയം പൊലീസ് മര്‍ദ്ദിക്കുകയല്ല, നിയമനടപടി സ്വീകരിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരന്റെ നിലയിലേക്ക് പൊലീസ് താഴാന്‍ പാടില്ലായിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
ആലുവ ആരുടേയും സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷം ഏറ്റുപിടിച്ചായിരുന്നു പിന്നീട് ബഹളം. ആലുവക്കാരെയെല്ലാം തീവ്രവാദികളാക്കുന്ന നിലപാട് ശരിയല്ലെന്നും തീവ്രവാദികള്‍ ആരെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. എടത്തല പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.Recent News
  അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം വരുന്നു

  അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണക്കമ്മീഷന്‍ അംഗം

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

  209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

  നാഗേശ്വര റാവു സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി ചുമതലയേറ്റു

  ജസ്റ്റീസ് ലളിത് പിന്മാറി; അയോധ്യ കേസ് വാദം കേള്‍ക്കുന്നത് നീട്ടി

  കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 11 സ്‌കൂളുകള്‍ക്ക് 19 കോടി രൂപ അനുവദിച്ചു

  പിറന്നാള്‍ ദിനത്തില്‍ ഇത്തവണയും ഗാനഗന്ധര്‍വ്വന്‍ വാഗ് ദേവതയുടെ അനുഗ്രഹത്തിനായി കൊല്ലൂരിലെത്തി

  രണ്ടാം ദിന പണിമുടക്ക്: തിരുവനന്തപുരത്ത് ബാങ്ക് തകര്‍ത്തു; പലയിടത്തും തീവണ്ടികള്‍ തടഞ്ഞു

  അര്‍ധരാത്രിയിലെ കേന്ദ്ര നടപടി സുപ്രീം കോടതി റദ്ദാക്കി; അലോക്‌വര്‍മ്മ വീണ്ടും സി.ബി.ഐ. തലപ്പത്ത്

  ദേശീയ പണിമുടക്ക്: കേരളമടക്കം നിശ്ചലമായി, തീവണ്ടികള്‍ തടഞ്ഞു

  സ്വകാര്യ മുതല്‍ നശിപ്പിച്ചാലും കുടുങ്ങും; ഓര്‍ഡിനന്‍സ് വരുന്നു

  തലശ്ശേരിയിലും കണ്ണൂരിലും നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

  ഹര്‍ത്താല്‍: സംസ്ഥാനത്ത് പരക്കെ അക്രമം

  ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തി