updated on:2018-06-09 01:40 PM
കോണ്‍ഗ്രസിലും യു.ഡി.എഫിലും പ്രതിഷേധം പുകയുന്നു

www.utharadesam.com 2018-06-09 01:40 PM,
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലും യു.ഡി.എഫിലും പ്രതിഷേധം പുകയുന്നു. സീറ്റ് കോണ്‍ഗ്രസിന് തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാണ്ടിനെ സമീപിക്കാനൊരുങ്ങുകയാണ്. ഇന്ന് ചേരുന്ന യു.ഡി.എഫ് യോഗം ബഹിഷ്‌ക്കരിക്കാന്‍ ആലോചിക്കുകയാണ് ചില നേതാക്കള്‍. ഘടകകക്ഷികളിലും പ്രതിഷേധമുണ്ട്. യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ആലപ്പുഴയില്‍ ഉമ്മന്‍ചാണ്ടിയുടെ ഫഌക്‌സില്‍ കരി ഓയില്‍ ഒഴിച്ചായിരുന്നു പ്രതിഷേധം. ആര്‍.എസ്.പി സെക്രട്ടറി എ.എ അസീസും കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നു. രണ്ടോ മൂന്നോ നേതാക്കള്‍ കൂടിയിരുന്ന് എടുക്കേണ്ട തീരുമാനമല്ലെന്നും യു.ഡി.എഫ് യോഗമാണ്് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ കൗശലമാണിതെന്ന് പി.ജെ കുര്യന്‍ പറഞ്ഞു. മാണിക്ക് കീഴടങ്ങിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തിന് ക്ഷതമേറ്റതായി അജയ് തറയില്‍ പറഞ്ഞു. അതിനിടെ കേരള കോണ്‍ഗ്രസ് (എം) യോഗം കോട്ടയത്ത് തുടങ്ങി.



Recent News
  സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

  മഴയ്ക്ക് ശമനമില്ല; മരണം 25, ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു

  ഇടുക്കിയും ഇടമലയാറും തുറന്നു

  കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

  ആശങ്ക വര്‍ധിക്കുന്നു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,397.14 അടിയിലെത്തി

  കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍

  ആ ഗസല്‍നാദം ഇനി ഓര്‍മ്മ

  ഒരു വീട്ടിലെ നാലുപേരെ കാണാനില്ല; വീട്ടില്‍ ചോരക്കറ

  സൈന്യത്തെ സജ്ജമാക്കി; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു

  കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

  ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

  പാക്കിസ്താനില്‍ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്

  അഭിമന്യു വധം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍

  ഉദയകുമാര്‍ ഉരുട്ടിക്കൊല: രണ്ടുപൊലീസുകാര്‍ക്ക് വധശിക്ഷ

  ഉരുട്ടിക്കൊല; 6 പൊലീസുകാര്‍ കുറ്റക്കാര്‍