updated on:2018-06-11 01:09 PM
കോണ്‍ഗ്രസില്‍ കലഹം കനക്കുന്നു

www.utharadesam.com 2018-06-11 01:09 PM,
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത കലഹം കനക്കുന്നു. വിമര്‍ശനങ്ങളുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയതോടെ പ്രശ്‌നം ഉടന്‍ കെട്ടടങ്ങുമെന്ന സാധ്യത അസ്ഥാനത്തായി.
അതേ സമയം തനിക്കെതിരെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി. കുര്യന്റെ പരാമര്‍ശത്തിനു മറുപടി നല്‍കേണ്ടത് താനല്ലെന്നും യുവ എം.എല്‍.എമാരാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആരുടെയെങ്കിലും ചട്ടുകമായി പ്രവര്‍ത്തിച്ചോയെന്ന് അവര്‍തന്നെ വ്യക്തമാക്കണം. പി.ജെ.കുര്യന്‍ ഹൈക്കമാന്‍ഡിനു പരാതി കൊടുക്കുന്നത് നല്ലകാര്യം. രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചെന്നതിനു മറുപടി പറയേണ്ടത് കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
രാജ്യസഭാ സീറ്റ് ആരുടെയും കുടുംബസ്വത്തല്ലെന്നും പുതിയ പ്രശ്‌നത്തിന് മൂന്ന് പേരും ഒരു പോലെ ഉത്തരവാദികളാണെന്നും കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് കുറ്റപ്പെടുത്തി. എന്തോ ഒളിച്ച് വെക്കുന്നത് പോലെ ആദ്യം തന്നെ തോന്നിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യസഭാ സീറ്റ് വിവാദത്തില്‍ വിമര്‍ശനങ്ങളെല്ലാം ഉമ്മന്‍ചാണ്ടിക്കെതിരെ ഉയരുന്നതില്‍ എ ഗ്രൂപ്പിനു കടുത്ത അതൃപ്തി. ഉമ്മന്‍ ചാണ്ടിയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമം നടക്കുന്നതായി നേതാക്കള്‍ ആരോപിച്ചു. മൂന്നു നേതാക്കള്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. രാഷ്ട്രീയകാര്യസമിതി ചേരുന്നതിന് മുന്‍പുള്ള വിമര്‍ശനത്തില്‍ ഗൂഢോദ്ദേശ്യമുണ്ടെന്നും വിമര്‍ശനം ഉണ്ടായിട്ടും ഐ ഗ്രൂപ്പ് മൗനംപാലിക്കുന്നത് ദുരൂഹമാണെന്നും എ. ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.
അതിനിടെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം നാളെ നടക്കും.
അനുനയ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അനുനയം ഉണ്ടാകുന്നതിന് മുമ്പ് നേതാക്കളെ പരസ്യമായി വിമര്‍ശിക്കു ന്നത് ശരിയല്ലെന്ന അഭിപ്രായമാണ് പല നേതാക്കള്‍ക്കും ഉള്ളത്.



Recent News
  ആശ്വാസം പകര്‍ന്ന് പ്രധാനമന്ത്രി; 500 കോടിയുടെ ഇടക്കാലാശ്വാസം

  ശമനമില്ലാതെ മഹാ പ്രളയം

  സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

  മഴയ്ക്ക് ശമനമില്ല; മരണം 25, ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു

  ഇടുക്കിയും ഇടമലയാറും തുറന്നു

  കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

  ആശങ്ക വര്‍ധിക്കുന്നു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,397.14 അടിയിലെത്തി

  കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍

  ആ ഗസല്‍നാദം ഇനി ഓര്‍മ്മ

  ഒരു വീട്ടിലെ നാലുപേരെ കാണാനില്ല; വീട്ടില്‍ ചോരക്കറ

  സൈന്യത്തെ സജ്ജമാക്കി; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു

  കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

  ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

  പാക്കിസ്താനില്‍ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്

  അഭിമന്യു വധം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍