updated on:2018-06-12 02:07 PM
നേതൃയോഗം പോര, എക്‌സിക്യൂട്ടീവ് വിളിക്കണമെന്ന് നേതാക്കള്‍

www.utharadesam.com 2018-06-12 02:07 PM,
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിലുള്ള പ്രതിഷേധം കോണ്‍ഗ്രസില്‍ കെട്ടടങ്ങുന്നില്ല. വി.എം.സുധീരനും പി.ജെ.കുര്യനും പരസ്യമായി രംഗത്ത് വന്നപ്പോള്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വഴക്കന്‍ ഇന്ന് ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. നേതൃസമിതിയല്ല ചേരേണ്ടത് എല്ലാവരും ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് യോഗമാണ് ചേരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കെ.പി. സി.സി. നേതൃയോഗം നാളെ ചേരുന്നുണ്ട്. ഇന്ന് ചേരുന്ന രാഷ്ട്രീയ കാര്യസമിതിയില്‍ ഏറ്റവുമധികം വിമര്‍ശനം ഉണ്ടാവുക ഉമ്മന്‍ചാണ്ടിക്കെതിരെയാവും. എന്നാല്‍ ആന്ധ്രയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം നടക്കുന്നതിനാല്‍ ഉമ്മന്‍ചാണ്ടി വൈകിട്ട് 4 മണിക്കുള്ള വിമാനത്തില്‍ അങ്ങോട്ട് തിരിക്കും. മൂന്ന് മണിക്ക് ചേരുന്ന രാഷ്ട്രീയ കാര്യസമിതിയില്‍ തുടക്കത്തില്‍ കുറച്ച് സമയം പങ്കെടുത്ത് പോകാനും സാധ്യതയുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. സുധീരനും പി.ജെ. കുര്യനും പൂര്‍ണ്ണമായും കുറ്റപ്പെടുത്തുന്നത് ഉമ്മന്‍ ചാണ്ടിയെയാണ്. ഇന്ന് വിളിച്ചു ചേര്‍ക്കുന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ജോസഫ് വാഴക്കന്‍ പറഞ്ഞു. സ്വന്തം അജണ്ടകളുടെ പേരിലും മോഹഭംഗങ്ങളുടെ പേരിലും പരസ്യ പ്രസ്താവന നടത്തി അച്ചടക്ക ലംഘനം നടത്തുന്നവരാണ് പകുതിയിലധികം പേരും. വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ മാത്രമാണ് ഇവര്‍ക്ക് താല്‍പര്യം. അതിനിടെ മുസ്‌ലീം ലീഗ് മുഖപത്രം ചന്ദ്രികയില്‍ ഇന്ന് വന്ന മുഖപ്രസംഗം മാണിക്ക് സീറ്റ് നല്‍കിയതിനെ ന്യായീകരിക്കുന്നു. മാണിയുടെ വരവ് മതേതര വോട്ടുകളുടെ ഭിന്നിപ്പ് തടയുമെന്നും കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തുവരുന്നവര്‍ക്ക് ഇത് തിരുത്തേണ്ടിവരുമെന്നും പറയുന്നു. ലീഗ് നടത്തിയ ത്യാഗങ്ങളും മുഖപ്രസംഗത്തില്‍ എടുത്തുപറയുന്നുണ്ട്.Recent News
  തോമസ് ചാണ്ടിയില്‍ നിന്ന് നികുതിയും പിഴയും ഈടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു

  കര്‍ണാടകയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

  'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ ഹാമിദ് അന്‍സാരി കുരുക്കില്‍

  ആന്തൂരില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി

  ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു എല്ലാവര്‍ക്കും വീട്; റെയില്‍ വികസനത്തിന് പി.പി.പി. മോഡല്‍

  സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; കുമ്പോല്‍ തങ്ങള്‍ ട്രഷറര്‍

  നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്.ഐ.അടക്കം 2 പേര്‍ അറസ്റ്റില്‍

  പ്രളയ ദുരിതബാധിത ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 5 ലക്ഷം രൂപ നല്‍കി

  മന്ത്രിമാര്‍ എത്ര തവണ വിദേശത്ത് പോയി ? വിവരം ശേഖരിച്ചു വരുന്നതായി മുഖ്യമന്ത്രി

  രാജ്കുമാര്‍ ഉരുട്ടലിന് വിധേയനായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  കസ്റ്റഡി മരണം; പരാതി പിന്‍വലിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

  ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന