updated on:2018-06-12 08:40 PM
ട്രംപും കിം ജോങ്ങ് ഉന്നും സംയുക്ത ഉടമ്പടിയില്‍ ഒപ്പുവെച്ചു

www.utharadesam.com 2018-06-12 08:40 PM,
സിംഗപ്പൂര്‍: ലോകം ഉറ്റുനോക്കിയ ചരിത്രപരമായ കൂടിക്കാഴ്ച സിംഗപ്പൂരില്‍ സമാപിച്ചു. നാലു മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ്ങ് ഉന്നും സുപ്രധാനമായ കരാറില്‍ ഒപ്പുവെച്ചു. കിമ്മിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും വലിയ സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യന്‍ സമയം രാവിലെ 6.30ന് ആരംഭിച്ച കൂടിക്കാഴ്ച്ച പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം നീണ്ടു. ആദ്യം ഇരുനേതാക്കളും മാത്രം 45 മിനിട്ട് സംസാരിച്ചതിന് ശേഷമാണ് സംഘാംഗങ്ങള്‍ അടക്കമുള്ളവരുടെ ചര്‍ച്ച. ഉത്തരകൊറിയയുമായി പുതിയ ഒരു ബന്ധം തുടങ്ങാന്‍ കൂടിക്കാഴ്ച ഇടയാക്കിയെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് കൂടിക്കാഴ്ചയിലൂടെ ഉണ്ടായത്. കൊറിയന്‍ ഉപഭൂഖണ്ഡങ്ങളിലെ സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടാകും-ട്രംപ് പറഞ്ഞു.
കഴിഞ്ഞ കാര്യങ്ങള്‍ കഴിഞ്ഞു. അമേരിക്കയുമായി പുതിയൊരു ബന്ധം സ്ഥാപിക്കാനായതില്‍ സന്തോഷമുണ്ടെന്ന് കിം പറഞ്ഞു.
നിര്‍ണ്ണായകമാറ്റത്തിന് ലോകം സാക്ഷ്യം വഹിക്കുമെന്നും കിം വ്യക്തമാക്കി. ഇരുവരും ചേര്‍ന്ന് ഒപ്പിട്ട ഉടമ്പടിയില്‍ ലോക സമാധാനം പുലരാനുള്ള വഴികള്‍ ഉണ്ടെന്ന് ഇരു നേതാക്കളും സൂചന നല്‍കി.
ഇരുസംഘത്തിലും വിദേശ കാര്യ മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ ഉണ്ട്.Recent News
  ബുള്ളറ്റില്‍ കാശ്മീരിലെ കര്‍ദുംഗ്ലയെ തൊട്ട് നഹീമും ഷബീറും തിരിച്ചെത്തി

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ബാങ്ക് മാനേജര്‍ക്ക് പരിക്കേറ്റു

  ക്യാപ്റ്റന്‍ രാജു വിടവാങ്ങി

  ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യംമൂലം

  വീണ്ടും വെന്നിക്കൊടി പറത്തി മൂസാ ഷരീഫ്

  ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

  പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍

  അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് എം.എം.മണി

  പത്രപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് മുഖംമൂടി സംഘം 25 പവനും പണവും കവര്‍ന്നു

  സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല

  ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിഎസ്; പക്ഷം പിടിക്കാനില്ലെന്ന് ശൈലജ

  എ.ബി.വി.പി. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ സൂത്രധാരന്‍ പിടിയില്‍