updated on:2018-06-13 08:26 PM
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് സുധീരന്‍

www.utharadesam.com 2018-06-13 08:26 PM,
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവനകള്‍ വിലക്കിയതിന് പിന്നാലെ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് മുന്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ വീണ്ടും രംഗത്തുവന്നു. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടര്‍ ആയിരുന്നുവെന്നും തെറ്റ് തിരുത്തി അണികള്‍ക്കൊപ്പം നില്‍ക്കേണ്ട നേതൃത്വം പരസ്യ പ്രസ്താവന വിലക്കി പ്രശ്‌നം തീര്‍ന്നുവെന്ന് പറയുന്നത് അപഹാസ്യമാണെന്നും സുധീരന്‍ പറഞ്ഞു. ഭാരത്തിന്റെ ശാപമാണ് ബി.ജെ.പി. ജനങ്ങളുടെ മേല്‍ വന്നുപെട്ട വന്‍ ബാധ്യതയാണ് മോദി സര്‍ക്കാര്‍. ഇതിനെതിരെ രാഹുല്‍ഗാന്ധി മറ്റ് കക്ഷികളൊക്കെ ചേര്‍ന്ന് ഒറ്റക്കെട്ടായി നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ യു.പി.എയുടെ അംഗബലം കുറക്കാനേ ഈ തീരുമാനം ഉതകൂ. മാണി ചാഞ്ചാട്ടക്കാരനാണ്. വേണ്ടിവന്നാല്‍ ബി.ജെ.പിക്കൊപ്പം പോകും. ആര്‍.എസ്.പിയെ മുന്നണിയിലെടുത്തപ്പോള്‍ അവരില്‍ നിന്ന് ചില ഉറപ്പുകള്‍ വാങ്ങിയിരുന്നു. എന്നാല്‍ മാണി എന്തുറപ്പാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്-സുധീരന്‍ ചോദിച്ചു.
കെ.പി.സി.സി അധ്യക്ഷനായിരുന്നപ്പോള്‍ ഞാനും പരസ്യ പ്രസ്താവനകള്‍ വിലക്കിയിരുന്നു. എന്നാല്‍ അന്ന് വൈസ് പ്രസിഡണ്ടായിരുന്ന ഇപ്പോഴത്തെ പ്രസിഡണ്ട് എം.എം ഹസന്‍ കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളെ വിളിച്ച് വരുത്തിയാണ് ഇത് ലംഘിച്ചത്. വ്യക്തിബന്ധങ്ങള്‍ മറക്കുന്നയാളല്ല ഞാന്‍, വയലാര്‍ രവിയും എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയുമൊക്കെ തന്റെ നേതാക്കളാണ്. അവരുടെ ഭാഗത്ത് വീഴ്ചയുണ്ടായാലും താനത് തുറന്നുപറയും -സുധീരന്‍ പറഞ്ഞു.



Recent News
  ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയം; പ്രതിപക്ഷം ഇറങ്ങിപ്പോയി

  ദാസ്യപ്പണി; ജില്ലാ പൊലീസ് മേധാവികള്‍ ഇന്നുച്ചക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കണം

  ദാസ്യപ്പണി; എ.ഡി.ജി.പി.യെ മാറ്റി

  താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു; എട്ട് പേരെ കാണാതായി

  ട്രംപും കിം ജോങ്ങ് ഉന്നും സംയുക്ത ഉടമ്പടിയില്‍ ഒപ്പുവെച്ചു

  നേതൃയോഗം പോര, എക്‌സിക്യൂട്ടീവ് വിളിക്കണമെന്ന് നേതാക്കള്‍

  കോണ്‍ഗ്രസില്‍ കലഹം കനക്കുന്നു

  കോണ്‍ഗ്രസിലെ കലാപം; രാഹുല്‍ ഗാന്ധി വിശദീകരണം തേടി

  ഡി.സി.സി. ഓഫീസിലെ കൊടിമരത്തില്‍ ലീഗിന്റെ കൊടി പ്രതിഷേധം

  കോണ്‍ഗ്രസിലും യു.ഡി.എഫിലും പ്രതിഷേധം പുകയുന്നു

  ആലുവയില്‍ പ്രതിഷേധിച്ചത് തീവ്രവാദ സംഘടനകളെന്ന് മുഖ്യമന്ത്രി

  പൊലീസ് വീഴ്ച: മൂന്നാംദിവസവും സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ജനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മോദി കെയര്‍ വ്യാപിപ്പിക്കുന്നു

  നിപ്പ ഭീതി കുറയുന്നു; കോഴിക്കോട് നിരീക്ഷണത്തില്‍ കഴിയുന്നത് ഏഴ് പേര്‍ മാത്രം

  യു​എ​ന്‍ പ്ര​സി​ഡ​ന്‍റ് പ​ദ​ത്തി​ല്‍ എ​സ്പി​നോ​സ ഗാ​ര്‍​സെ​സ്; ചരിത്രം കുറിച്ച നാ​ലാ​മ​ത്തെ വ​നി​ത