updated on:2018-06-16 07:54 PM
ദാസ്യപ്പണി; എ.ഡി.ജി.പി.യെ മാറ്റി

www.utharadesam.com 2018-06-16 07:54 PM,
തിരുവനന്തപുരം: പൊലീസുകാരനെക്കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിച്ചുവെന്ന വിവാദത്തില്‍ കുടുങ്ങിയ ആംഡ് പൊലീസ് ബറ്റാലിയന്‍ മേധാവി എ.ഡി.ജി.പി സുധേഷ്‌കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. പകരം എ.ഡി.ജി.പി ആനന്ദകൃഷ്ണന് ചുമതല നല്‍കി. കഴിഞ്ഞ ദിവസമാണ് എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമായി.
സുധേഷ് കുമാറിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റി പൊലീസ് സേനയ്ക്ക് പുറത്ത് നിയമിച്ചേക്കും.
ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ ചുമതല നല്‍കാനാണ് ആലോചിക്കുന്നത്. ഗവാസ്‌കറെ മര്‍ദ്ദിച്ചത് അടക്കമുള്ള പരാതികളില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സുധേഷിനെതിരെ പരാതിയുമായി വേറെയും പൊലീസുകാര്‍ രംഗത്തുവന്നു. അദര്‍ ഡ്യൂട്ടിയെന്ന പേരില്‍ ഡ്യൂട്ടി നല്‍കി എ.ഡി.ജി.പിയുടെ വീട്ടില്‍ ജോലി ചെയ്യിപ്പിക്കുന്നുവെന്നും അനുസരിക്കാതെ വരുമ്പോള്‍ ജോലിയില്‍ നിന്ന് തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വനിതാ ക്യാമ്പ് ഫോളോവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എ.ഡി.ജി.പിയുടെ വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതിനിടെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പൊലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
മര്‍ദ്ദനമേറ്റ ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കി.
ഗവാസ്‌കര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും കൈക്ക് കടന്ന് പിടിച്ചുവെന്നും ആരോപിച്ച് എ.ഡി.ജി.പിയുടെ മകള്‍ പൊലീസില്‍ പരാതി നല്‍കി.
സുധേഷിന് പകരം നിയമനമൊന്നും നല്‍കിയിട്ടില്ല. പൊലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് അസോസിയേഷനിലെ ചിലര്‍ ഡി.ജി.പിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇന്ന് സംഘടനാ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തത്.
എ.ഡി.ജി.പിയുടെ വീട്ടില്‍ അടിമപ്പണി പതിവാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി