updated on:2018-06-23 08:05 PM
ജസ്‌ന മലപ്പുറത്തെന്ന് സൂചന പാര്‍ക്കിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

www.utharadesam.com 2018-06-23 08:05 PM,
മലപ്പുറം: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജസ്‌ന മലപ്പുറത്തുണ്ടെന്ന സംശയം ബലപ്പെട്ടു. മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ കണ്ടത് ജസ്‌നയല്ലെന്ന് പാര്‍ക്കിലെ ജീവനക്കാര്‍ പറയുന്നുണ്ടെങ്കിലും പാര്‍ക്കിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചു. കോട്ടക്കുന്നിലെത്തിയ പ്രത്യേക അന്വേഷണ സംഘം മലപ്പുറത്ത് തന്നെ ക്യാമ്പ് ചെയ്ത് അന്വേഷണം തുടരുകയാണ്. പാര്‍ക്കിലെ സി.സി.ടി.വി.യില്‍ നിന്ന് 15 ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമേ ലഭിക്കാനിടയുള്ളു. അതിനാലാണ് മെയ് അഞ്ച് മുതലുള്ള ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഹാര്‍ഡ്ഡിസ്‌ക് തിരുവനന്തപുരക്കേക്ക് അയക്കുന്നത്. പാര്‍ക്കിലേക്ക് വരുന്നതു വഴിക്ക് ചില കടകളില്‍ സ്ഥാപിച്ച സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധക്കുന്നുണ്ടെന്ന് വെച്ചൂച്ചിറ എസ്.ഐ. ദിനേഷ്‌കുമാര്‍ പറഞ്ഞു. മെയ് മൂന്നിന് രാവിലെ മുതല്‍ വൈകിട്ട് വരെ ജസ്‌ന പാര്‍ക്കിലുണ്ടായിരുന്നവെന്നാണ് ചില ദൃക്‌സാക്ഷികള്‍ പറഞ്ഞത്. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നതായും അവര്‍ പറയുന്നു. ദീര്‍ഘദൂര യാത്രയ്ക്ക് ശേഷമെന്ന് തോന്നിക്കും വിധം രണ്ട് വലിയ ബാഗുകളുമായാണ് പെണ്‍കുട്ടി കോട്ടക്കുന്നിലെത്തിത്.
മൂന്ന് ആണ്‍കുട്ടികളുമായും ഇവര്‍ ദീര്‍ഘ നേരം സംസാരിച്ചിരുന്നു. ഇതിനിടയില്‍ ജസ്‌നയെന്ന് സംശയിച്ച പെണ്‍കുട്ടി കരയുകയും പാര്‍ക്കിലെ ജീവനക്കാര്‍ ഇതേപ്പറ്റി അവരോട് അന്വേഷിക്കുകയും ചെയ്തു. പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പെണ്‍കുട്ടി മറുപടി നല്‍കിയത്. കോട്ടക്കുന്നില്‍ ഉണ്ടായിരുന്ന പ്രദേശത്തുകാരനായ യുവാവും ഈ പെണ്‍കുട്ടി ജസ്‌നയെന്ന സൂചനയാണ് നല്‍കിയത്. യുവാവ് എടുത്ത സെല്‍ഫിയില്‍ ജസ്‌നയെന്ന് സംശയിക്കുന്ന കുട്ടിയും ഉണ്ടായിരുന്നു. എന്നാല്‍ പിന്‍ ഭാഗത്തുനിന്നുള്ള ദൃശ്യങ്ങളായതിനാല്‍ തിരിച്ചറിയാനാവുന്നില്ല.
നേരത്തെ ബംഗളൂരുവിലും മംഗളൂരുവിലുമൊക്കെ ജസ്‌നയെ കണ്ടെന്ന വിവരത്തെതുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നുവെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. ജസ്‌നയുടെ കാമുകനെന്ന് സംശയിക്കുന്ന ഒരു യുവാവിനെ ചോദ്യം ചെയ്തുവെങ്കിലും അതിലും തുമ്പൊന്നും കണ്ടെത്താനായിട്ടില്ല.



Recent News
  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി

  സി.ഒ.ടി. നസീര്‍ വധശ്രമം; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  കേരളത്തില്‍ 15 കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായെന്ന് മന്ത്രി

  കാലവര്‍ഷം: രണ്ട് മരണം

  ഡ്രൈവര്‍ അര്‍ജുനും സഹായി വിഷ്ണുവും കേരളം വിട്ടു

  പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തില്‍

  ആശങ്കയകലുന്നു; നിപ നിയന്ത്രണ വിധേയം

  പരിശോധനാ ഫലം ലഭിച്ചു നിപ തന്നെ

  കൊച്ചിയില്‍ യുവാവിന് നിപ?

  ബി.ജെ.പിയെ നേരിടാന്‍ 52 എം.പിമാര്‍ ധാരാളം-രാഹുല്‍

  അമിത്ഷാ ധനമന്ത്രിയും ജയശങ്കര്‍ വിദേശകാര്യമന്ത്രിയുമാവും