updated on:2018-06-24 07:50 PM
മുഖ്യമന്ത്രി-റെയില്‍വെ മന്ത്രി വാക്‌പോര് മുറുകി

www.utharadesam.com 2018-06-24 07:50 PM,
ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും തമ്മിലുള്ള വാക്‌പോര് മുറുകി. കഞ്ചിക്കോട് റെയില്‍വെ കോച്ച് ഫാക്ടറി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ വിസമ്മതിക്കുകയും ആകാശത്തു കൂടി ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ലെന്ന് പരിഹസിക്കുകയും ചെയ്ത പിയൂഷ് ഗോയലിനെതിരെ പിണറായി ശമായി പ്രതികരിച്ചു. പീയൂഷ് ഗോയലിന്റേത് വിടുവായത്തമെന്നു അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയായതുകൊണ്ട് എന്തുംപറയാമെന്നു കരുതരുത്. പീയൂഷ് ഗോയലിനെ കാണാന്‍ മനസ്സില്‍പ്പോലും വിചാരിച്ചിട്ടില്ല.
എല്ലാം ബോധ്യപ്പെടുത്തിയിട്ടും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തുന്നു. കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചില്ലെന്നു പറഞ്ഞാല്‍ പോരാ, നടപ്പിലാക്കാന്‍ നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റെയില്‍ വികസനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പിയൂഷ് ഗോയല്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ആകാശത്തുകൂടി ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ല.
റെയില്‍വെ വികസനത്തിനു തടസ്സം സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതാണ്- ഇങ്ങനെയായിരുന്നു പീയൂഷ് ഗോയലിന്റെ കുറ്റപ്പെടുത്തല്‍.



Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി