updated on:2018-07-10 07:16 PM
പ്രതീക്ഷയോടെ ദൗത്യസേന ശ്രമം തുടങ്ങി

www.utharadesam.com 2018-07-10 07:16 PM,
ചിയാങ് റായ്: (തായ്‌ലന്‍ഡ്): രണ്ടാഴ്ചയിലേറെയായി മരണം മുഖാമുഖം കണ്ട് തായ് താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ എട്ടു കുട്ടികളെ രക്ഷപ്പെടുത്തിയതിന് പിന്നാലെ അവശേഷിക്കുന്ന നാല് കുട്ടികളെയും ഫുട്‌ബോള്‍ പരിശീലകനെയും ഇന്ന് വൈകിട്ടോടെ ഗുഹയില്‍ നിന്ന് സുരക്ഷിതമായി പുറത്ത് കൊണ്ട് വരാനാവുമെന്ന് ദൗത്യ സംഘം പ്രതീക്ഷയില്‍. രണ്ട് സംഘങ്ങളായി നാല് വീതം കുട്ടികളെ രക്ഷപ്പെടുത്തിയതിന്റെ ആശ്വാസത്തിലാണ് ദൗത്യ സംഘം. ഒരാള്‍ക്കും അപകടം സംഭവിക്കാതെ അവശേഷിക്കുന്നവരെയും പുറത്തെടുത്ത് ഇന്ന് രാത്രിക്ക് മുമ്പായി ദൗത്യം പൂര്‍ത്തീകരിക്കുമെന്ന് സംഘത്തലവന്‍ പറഞ്ഞു.
ഇന്ന് രാവിലെ വീണ്ടും രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പുറത്ത് കൊണ്ട് വരാന്‍ ബാക്കിയുള്ള കുട്ടികള്‍ 12 വയസ്സിന് താഴെയുള്ളവരാണ്. 19 അംഗ മുങ്ങല്‍വിദഗ്ധ സംഘമാണ് ക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ജീവന്‍ പണയം വെച്ചുള്ള സംഘത്തിന്റെ സേവനം ലോകമാകെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. രക്ഷപ്പെട്ട് ആസ്പത്രിയിലുള്ള എട്ട് കുട്ടികളും ആരോഗ്യവാന്മാരാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ രണ്ടാഴ്ചയിലേറെ ഇരുട്ടറ പോലുള്ള ഗുഹക്കുള്ളില്‍ കുടുങ്ങിയതിനാല്‍ അവര്‍ക്ക് വെളിച്ചം കാണാന്‍ പ്രയാസമുണ്ട്. മാതാപിതാക്കള്‍ക്ക് ഇവരെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചിട്ടില്ല.
കുട്ടികള്‍ക്ക് രക്തപരിശോധന, ശ്വാസകോശ എക്‌സ്‌റേ, ഹൃദയം, കണ്ണുകള്‍ എന്നിവയുടെ പ്രത്യേക പരിശോധന നടത്തി.
മാനസികനില വിലയിരുത്തുന്നതുവരെ വിവിധ ആരോഗ്യപരിശോധനകള്‍ക്കു കുട്ടികളെ വിധേയമാക്കുന്നതിനാലാണിതെന്നു തായ് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. ജെസാദ ചൊക്ദാംറോങ്‌സുക് അറിയിച്ചു.
കഴിഞ്ഞ മാസം 23നാണ് 11നും 16നും മധ്യേ പ്രായമുളള 12 കുട്ടികളും അവരുടെ ഇരുപത്തിയഞ്ചുകാരനായ ഫുട്ബാള്‍ പരിശീലകനും ഗുഹയ്ക്കുളളില്‍ കുടുങ്ങിയത്.Recent News
  ശബരിമലയിലെ നിരോധനാജ്ഞ; ഹൈക്കോടതി വിശദീകരണം തേടി

  എം.ഐ. ഷാനവാസ് എം.പി. അന്തരിച്ചു

  കെ. സുരേന്ദ്രന്‍ ജയിലില്‍

  ശശികല അറസ്റ്റില്‍; അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു

  തൃപ്തിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു

  രാജധാനി എക്‌സ്പ്രസ് കാസര്‍കോട്ട് നിന്നു; മുഖ്യമന്ത്രി ഇറങ്ങി

  യുവാവിന്റെ ദാരുണമരണം; ഡി.വൈ.എസ്.പി മധുരയിലേക്ക് കടന്നു

  ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിന് 200 പേര്‍ക്കെതിരെ കേസ്

  ആചാരലംഘനമുണ്ടായാല്‍ നടയടക്കുമെന്ന തീരുമാനത്തിലുറച്ച് തന്ത്രി

  തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാറായി

  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ഹൈക്കോടതി

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ബാങ്ക് മാനേജര്‍ക്ക് പരിക്കേറ്റു