updated on:2018-07-14 06:18 PM
അയോധ്യയില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിര്‍മ്മിക്കും-അമിത് ഷാ

www.utharadesam.com 2018-07-14 06:18 PM,
ഹൈദരാബാദ്: അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വെളിപ്പെടുത്തല്‍. ബി.ജെ.പി നേതാക്കളുമായി ഹൈദരാബാദില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞതെന്ന് ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പെരാലാ ശേഖര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.
2019ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അമിത് ഷാ വെളിപ്പെടുത്തി.
അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് അമിത് ഷാ ഹൈദരാബാദിലെത്തിയത്.
തിരഞ്ഞെടുപ്പു നേരത്തെ നടത്തുമെന്ന അഭ്യൂഹങ്ങള്‍ ശരിയല്ല.
സംസ്ഥാനത്തു അധികാരത്തിലെത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ഇതിന് സംസ്ഥാന നേതൃത്വം പഴുതടച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം- അമിത് ഷാ സംസ്ഥാന നേതൃ യോഗത്തില്‍ പറഞ്ഞു.



Recent News
  ശബരിമലയിലെ നിരോധനാജ്ഞ; ഹൈക്കോടതി വിശദീകരണം തേടി

  എം.ഐ. ഷാനവാസ് എം.പി. അന്തരിച്ചു

  കെ. സുരേന്ദ്രന്‍ ജയിലില്‍

  ശശികല അറസ്റ്റില്‍; അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു

  തൃപ്തിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു

  രാജധാനി എക്‌സ്പ്രസ് കാസര്‍കോട്ട് നിന്നു; മുഖ്യമന്ത്രി ഇറങ്ങി

  യുവാവിന്റെ ദാരുണമരണം; ഡി.വൈ.എസ്.പി മധുരയിലേക്ക് കടന്നു

  ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിന് 200 പേര്‍ക്കെതിരെ കേസ്

  ആചാരലംഘനമുണ്ടായാല്‍ നടയടക്കുമെന്ന തീരുമാനത്തിലുറച്ച് തന്ത്രി

  തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാറായി

  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ഹൈക്കോടതി

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ബാങ്ക് മാനേജര്‍ക്ക് പരിക്കേറ്റു