updated on:2018-07-16 06:40 PM
സംസ്ഥാനത്ത് കനത്ത മഴ; രണ്ട് മരണം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

www.utharadesam.com 2018-07-16 06:40 PM,
തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് ഇന്നലെ മുതല്‍ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴ ഇന്നും തുടരുകയാണ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ശക്തമായത്. പലേടത്തും വെള്ളം കയറി ജനജീവിതം തടസപ്പെട്ടു. കണ്ണൂരില്‍ ഒരു വീട്ടമ്മ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കൊച്ചിയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നത തലയോഗം വിളിച്ചു. ട്രാക്കുകളില്‍ മരം വീണും വെള്ളം കയറിയും തീവണ്ടി ഗതാഗതം താറുമാറായി. ചില ട്രെയിനുകള്‍ റദ്ദാക്കുകയോ വൈകിയോടുകയോ ചെയ്യുന്നു. കൊച്ചി നഗരം വെള്ളത്തിലായി. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റ് പൂര്‍ണ്ണമായും വെള്ളത്തിലായി. ഓടിക്കൊണ്ടിരുന്ന മംഗലാപുരം- കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസിന് മുകളില്‍ ആലപ്പുഴ ചന്തിരൂരില്‍ വെച്ച് മരം വീണു. ട്രെയിനിന്റെ ഏറ്റവും പിറകിലെ ബോഗിയുടെ മുകളിലാണ് മരം വീണത്. ആളപായമില്ല. കോട്ടയം ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍ പൊട്ടലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോട്ടയം സ്റ്റാന്റില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി. ബസുകളും തടസപ്പെട്ടു. കുട്ടനാട്ടില്‍ 500 ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചു. ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. പരീക്ഷകള്‍ മാറ്റി. മുളന്തുരുത്തിയിലും റെയില്‍വേട്രാക്കില്‍ മരം വീണും ഗതാഗതം തടസ്സമായി. പത്തനംതിട്ടയില്‍ 20 ലേറെ വീടുകള്‍ തകര്‍ന്നു. ഇവരെയൊക്കെ മറ്റിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പല സ്ഥലങ്ങളിലും കടലാക്രമണവുമുണ്ടായി. കടല്‍ഭിത്തിയുള്ള സ്ഥലങ്ങളില്‍ പോലും ഇത് മറി കടന്ന് തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.Recent News
  ശബരിമലയിലെ നിരോധനാജ്ഞ; ഹൈക്കോടതി വിശദീകരണം തേടി

  എം.ഐ. ഷാനവാസ് എം.പി. അന്തരിച്ചു

  കെ. സുരേന്ദ്രന്‍ ജയിലില്‍

  ശശികല അറസ്റ്റില്‍; അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു

  തൃപ്തിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു

  രാജധാനി എക്‌സ്പ്രസ് കാസര്‍കോട്ട് നിന്നു; മുഖ്യമന്ത്രി ഇറങ്ങി

  യുവാവിന്റെ ദാരുണമരണം; ഡി.വൈ.എസ്.പി മധുരയിലേക്ക് കടന്നു

  ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിന് 200 പേര്‍ക്കെതിരെ കേസ്

  ആചാരലംഘനമുണ്ടായാല്‍ നടയടക്കുമെന്ന തീരുമാനത്തിലുറച്ച് തന്ത്രി

  തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാറായി

  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ഹൈക്കോടതി

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ബാങ്ക് മാനേജര്‍ക്ക് പരിക്കേറ്റു