updated on:2018-07-18 06:23 PM
അഭിമന്യു വധം; മുഖ്യപ്രതി പിടിയില്‍

www.utharadesam.com 2018-07-18 06:23 PM,
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി പൊലീസിന്റെ പിടിയിലായി. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് പ്രസിഡണ്ടും മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അലിയാണ് പിടിയിലായത്. ഗോവയില്‍ നിന്ന് മടങ്ങും വഴി കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് മുഹമ്മദ് അലിയെ പിടികൂടിയത്. ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. ഗോവയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവിടെ വ്യാപക തിരച്ചില്‍ ആരംഭിച്ചതോടെയാണ് പ്രതി അവിടെ നിന്ന് മുങ്ങിയത്. കേസുമായി ബന്ധപ്പെട്ട് മറ്റ് നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേര്‍ ഉള്‍പ്പെടെ 11 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല ആസൂത്രണം ചെയ്തത് മുഹമ്മദലിയുടെ നേതൃത്വത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊല നടന്ന ദിവസം അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചു വരുത്തിയത് മുഹമ്മദലിയായിരുന്നു. ചുമരെഴുത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നും ചോദ്യം ചെയ്യലിനിടെ മുഹമ്മദലി പൊലീസിനോട് പറഞ്ഞതായാണറിയുന്നത്. മുകളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് എന്ത് വില കൊടുത്തും എസ്.എഫ്.ഐ. ചെറുത്തു നില്‍ക്കാന്‍ തീരുമാനിച്ചത്. സംഘര്‍ഷം ഉണ്ടാവുമെന്ന് ഉറപ്പുള്ളതിനാലാണ് പുറത്ത് നിന്നുള്ളവരെ ക്ഷണിച്ചുവരുത്തിയത്- പ്രതി വ്യക്തമാക്കി. ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് കൂടിയാണ് മുഹമ്മദലി. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ആദില്‍, പോപ്പുലര്‍ ഫ്രണ്ട് നേതാവ് നാസര്‍ എന്നിവരെ ഏതാനും ദിവസം മുമ്പ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദലി സംസ്ഥാനം വിട്ടതായി അറിഞ്ഞത്. തുടര്‍ന്നാണ് ഗോവയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗവും ആലുവ സ്വദേശിയുമാണ് ആദില്‍.Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി