updated on:2018-07-19 07:07 PM
പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

www.utharadesam.com 2018-07-19 07:07 PM,
പെരുമ്പാവൂര്‍: സുഹൃത്തിനെ ഗള്‍ഫിലേക്ക് യാത്രയാക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറും ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് എം.സി റോഡില്‍ അപകടം. ഇടുക്കി ഏലപ്പാറ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ജിനീഷ്(22), വിജയന്‍ (22), കിരണ്‍(21), ഉണ്ണി(20), ജെറിന്‍ (22) എന്നിവരാണ് മരിച്ചത്. ജിബിന്‍, അപ്പു അന്നിവരെ ഗുതുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജെറിനെ ഒമാനിലേക്ക് യാത്രയാക്കാന്‍ പോവുകയായിരുന്നു ഇവര്‍. ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ ശബരിമലയിലേക്ക് വന്ന ബസിലാണ് കാര്‍ ഇടിച്ചുകയറിയത്. അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടകാരണം കാറിന്റെ അമിത വേഗതയെന്നാണ് പ്രാഥമിക നിഗമനം. കാര്‍ അമിത വേഗതയിലെത്തി ബസില്‍ ഇടിക്കുന്ന സിസിടിവി ദൃശ്യം ലഭിച്ചു. അഞ്ചുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഇടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വെട്ടിപ്പൊളിച്ചാണ് കാറില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. പെരുമ്പാവൂര്‍ എം.സി. റോഡിലെ കാരിക്കോട് കവലയിലാണ് അപകടം.



Recent News
  ആലപ്പുഴയിലും ആറ്റിങ്ങലിലും ധാരണയായി വഴിമുട്ടി വയനാടും വടകരയും

  ഗോവയില്‍ അര്‍ധരാത്രിയിലും തിരക്കിട്ട ചര്‍ച്ച; അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ്

  ന്യൂസിലാന്റ് ഭീകരാക്രമണം; കാണാതായവരില്‍ ഒരു മലയാളിയും

  കാസര്‍കോട്ട് സുബ്ബയ്യറൈക്ക് മുന്‍തൂക്കം

  ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു, വയനാടിനും ഇടുക്കിക്കും വേണ്ടി ഗ്രൂപ്പ് പോര്

  ജോസഫ് വീണ്ടും വെട്ടില്‍; ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഹൈക്കമാന്റ്

  മോദിയെപ്പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കാറില്ല-രാഹുല്‍ ഗാന്ധി

  മാണിയോട് മൃദു സമീപനം വേണ്ടെന്ന് കോണ്‍ഗ്രസ്; തീരുമാനം നാളെയെന്ന് ജോസഫ്

  കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറല്‍ അടക്കം മൂന്ന് നിര്‍ദ്ദേശങ്ങളുമായി ജോസഫ്

  ശബരിമല വിഷയമാക്കുന്നതില്‍ തടസമില്ല

  കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മധ്യസ്ഥ ശ്രമവുമായി കോണ്‍ഗ്രസ്

  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക: തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടു

  ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം; സത്യം തെളിയിക്കാന്‍ സമസ്ത ഏതറ്റം വരെയും പോകും -ജിഫ്രി മുത്തുക്കോയ തങ്ങള്‍

  രഞ്ജി പണിക്കരുടെ ഭാര്യ അനിത അന്തരിച്ചു

  സി.പി.എം. സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു; രണ്ടിടത്ത് സ്വതന്ത്രര്‍