updated on:2018-07-20 07:12 PM
ബി.ജെ.പിക്ക് തിരിച്ചടി; ശിവസേന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും

www.utharadesam.com 2018-07-20 07:12 PM,
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങി. ബി.ജെ.പി.ക്ക് തിരിച്ചടി നല്‍കി ശിവസേന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു. ഇന്നലെ ശിവസേനാ തലവന്‍ ഉദ്ദവ് താക്ക്‌റെയുമായി ബി.ജെ.പി. നേതാവ് അമിത് ഷാ ചര്‍ച്ച തുടങ്ങിയതിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പി.ക്ക് അനുകൂലമായി വിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ഇത് പിന്‍വലിക്കുകയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്നും മന്ത്രിസഭയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ശേഷമാണ് ശിവസേനയുടെ വ്യതിചലനം. 18 അംഗങ്ങളാണ് ശിവസേനക്കുള്ളത്. ഇതോടെ അവിശ്വാസ പ്രമേയത്തെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തുക എന്ന ബി.ജെ.പി.യുടെ ആഗ്രഹം നടക്കില്ല.
534 അംഗ സഭയില്‍ 312 അംഗങ്ങളുടെ വ്യക്തമായ മുന്‍തൂക്കം എന്‍.ഡി.എ.ക്കുണ്ട്. 147 അംഗങ്ങളാണ് പ്രമേയത്തെ അനുകൂലിക്കുന്നത്. 76 അംഗങ്ങളുടെ നിലപാടിന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. ബിജു ജനതാദള്‍(ബി.ജെ.ഡി.) പ്രമേയത്തെ അനുകൂലിക്കാനോ എതിര്‍ക്കാനോ ഇല്ലെന്ന് വ്യക്തമാക്കി ഇറങ്ങിപ്പോയി. ചര്‍ച്ചയില്‍ പോലും പങ്കെടുക്കാതെയാണ് ഇറങ്ങിപ്പോയത്. 20 എം.പി.മാരുള്ള ബി.ജെ.ഡി. യുപി.എക്കൊപ്പവും എന്‍.ഡി.എ.ക്കൊപ്പവുമില്ലെന്ന് പറഞ്ഞാണ് ഇറങ്ങിപ്പോയത്.
16 എം.പി. മാരുള്ള ടി.ഡി.പി. എന്‍.ഡി.എ.യില്‍ നിന്ന് പുറത്ത് പോകാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. 33 അംഗങ്ങളുള്ള അണ്ണാഡി.എം.കെ.യുടെ പിന്തുണ കിട്ടുമോ എന്ന് ബി.ജെ.പി. നോക്കുന്നുണ്ട്. പനീര്‍ശെല്‍വവുമായി അമിത്ഷാ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ടി.ഡി.പി.യുടെ കെ. ശ്രീനിവാസാണ് ഒറ്റവരിയിലുള്ള അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ചര്‍ച്ചക്ക് തുടക്കം കുറിച്ചത് ടി.ഡി.പി.അംഗം ജയദേവ് ഗല്ലയായിരുന്നു.
പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് സംസാരിക്കാന്‍ 37 മിനിട്ട് മാത്രമാണ് അനുവദിച്ചത്. ഇതിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി. വൈകിട്ട് ഏഴ് മണിയോടെയാണ് പ്രധാമന്ത്രിയുടെ മറുപടി പ്രസംഗം. അതിന് ശേഷമായിരിക്കും വോട്ടെടുപ്പ്. അവിശ്വാസ പ്രമേയം പാസാകില്ലെന്ന് ഉറപ്പുള്ളതിനാല്‍ വോട്ടെടുപ്പിന് മുമ്പ് തന്നെ ഇറങ്ങിപ്പോകാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.Recent News
  ശബരിമലയിലെ നിരോധനാജ്ഞ; ഹൈക്കോടതി വിശദീകരണം തേടി

  എം.ഐ. ഷാനവാസ് എം.പി. അന്തരിച്ചു

  കെ. സുരേന്ദ്രന്‍ ജയിലില്‍

  ശശികല അറസ്റ്റില്‍; അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു

  തൃപ്തിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു

  രാജധാനി എക്‌സ്പ്രസ് കാസര്‍കോട്ട് നിന്നു; മുഖ്യമന്ത്രി ഇറങ്ങി

  യുവാവിന്റെ ദാരുണമരണം; ഡി.വൈ.എസ്.പി മധുരയിലേക്ക് കടന്നു

  ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിന് 200 പേര്‍ക്കെതിരെ കേസ്

  ആചാരലംഘനമുണ്ടായാല്‍ നടയടക്കുമെന്ന തീരുമാനത്തിലുറച്ച് തന്ത്രി

  തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാറായി

  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ഹൈക്കോടതി

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ബാങ്ക് മാനേജര്‍ക്ക് പരിക്കേറ്റു