updated on:2018-07-21 07:50 PM
പശുക്കടത്ത്; രാജസ്ഥാനില്‍ വീണ്ടും ആള്‍കൂട്ട കൊല

www.utharadesam.com 2018-07-21 07:50 PM,
ആല്‍വാര്‍: ആള്‍കൂട്ടകൊലക്കെതിരെ നിയമം കൊണ്ടുവരണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശിച്ചതിനു തൊട്ടുപിന്നാലെ രാജസ്ഥാനില്‍ പശുക്കടത്തിന്റെ പേരില്‍ വീണ്ടും ആള്‍കൂട്ടകൊല. രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് ഹരിയാന സ്വദേശി അക്ബര്‍ ഖാനെയാണ് ആള്‍കൂട്ടം അടിച്ചുകൊന്നത്. റാംഗഡില്‍ രണ്ട് പേര്‍ ചേര്‍ന്ന് പശുക്കളെ നടത്തിക്കൊണ്ടു പോകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പ്രദേശ വാസികള്‍ സംഘടിച്ചെത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവത്രെ. അക്ബര്‍ഖാന്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയും ഒപ്പമുണ്ടായിരുന്നയാളെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആള്‍കൂട്ടകൊല സംബന്ധിച്ച് മാത്രമായി പാര്‍ലമെന്റ് നിയമമുണ്ടാക്കണമെന്ന് ഏതാനും ദിവസം മുമ്പാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. അന്വേഷണവും വിചാരണയും ശിക്ഷയും തെരുവിലല്ല നടക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു. നിയമം കയ്യിലെടുക്കാനും നിയമ സംരക്ഷകരാകാനും ആര്‍ക്കും അവകാശമില്ല. അത്തരക്കാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം. പശുവിന്റെ പേരിലോ അല്ലാതെയോ ഉള്ള ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തടയാന്‍ കഴിയണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ചില ആശയങ്ങളുടെ പേരില്‍ ചിലര്‍ നിയമം കയ്യിലെടുക്കുന്നത് അരാജകത്വത്തിനും അക്രമോല്‍സുക സമൂഹത്തിനും കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രാജസ്ഥാനില്‍ ഇതിനടുത്ത് തന്നെയാണ് മുമ്പും പശുക്കടത്തിന്റെ പേരില്‍ ഒരാളെ ആള്‍കൂട്ടം കൊലപ്പെടുത്തിയിരുന്നത്. പെഹ്‌ലുഖാന്‍ (50) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം ഇന്നലെയായിരുന്നു.Recent News
  ശബരിമലയിലെ നിരോധനാജ്ഞ; ഹൈക്കോടതി വിശദീകരണം തേടി

  എം.ഐ. ഷാനവാസ് എം.പി. അന്തരിച്ചു

  കെ. സുരേന്ദ്രന്‍ ജയിലില്‍

  ശശികല അറസ്റ്റില്‍; അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു

  തൃപ്തിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു

  രാജധാനി എക്‌സ്പ്രസ് കാസര്‍കോട്ട് നിന്നു; മുഖ്യമന്ത്രി ഇറങ്ങി

  യുവാവിന്റെ ദാരുണമരണം; ഡി.വൈ.എസ്.പി മധുരയിലേക്ക് കടന്നു

  ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിന് 200 പേര്‍ക്കെതിരെ കേസ്

  ആചാരലംഘനമുണ്ടായാല്‍ നടയടക്കുമെന്ന തീരുമാനത്തിലുറച്ച് തന്ത്രി

  തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാറായി

  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ഹൈക്കോടതി

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ബാങ്ക് മാനേജര്‍ക്ക് പരിക്കേറ്റു