updated on:2018-07-24 07:35 PM
ഉരുട്ടിക്കൊല; 6 പൊലീസുകാര്‍ കുറ്റക്കാര്‍

www.utharadesam.com 2018-07-24 07:35 PM,
തിരുവനന്തപുരം: പ്രമാദമായ പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസില്‍ ആറ് പൊലീസുകാര്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതിയുടെ നിര്‍ണ്ണായക വിധി. രണ്ടുപൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായും സി.ബി.ഐ പ്രത്യേക കോടതി വെളിപ്പെടുത്തി. ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടി കൊന്ന കേസിലാണ് പൊലീസുകാരായ കെ. ജിതകുമാറിനും എസ്.വി. ശ്രീകുമാറിനുമെതിരായ കൊലക്കുറ്റം തെളിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥരായ ഇ.കെ സാബു, ടി.കെ ഹരിദാസ്, ടി. അജിത് കുമാര്‍ എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മറ്റൊരു പ്രതി സോമന്‍ വിചാരണക്കിടെ മരിച്ചിരുന്നു. കേസിലെ പ്രതികളാണ്. 2005 സെപ്റ്റംബര്‍ 27നാണ് മോഷണ കുറ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ കൊല്ലപ്പെട്ടത്.
കേസില്‍ പുതിയ പ്രതികളെ കൂടി ഉള്‍പ്പെടുത്താന്‍ സാധ്യത കാണുന്നതായി കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. വിചാരണ സമയത്ത് കൂറുമാറിയ കേസിലെ മുഖ്യസാക്ഷി സുരേഷ് കുമാറിനെതിരെയും വ്യാജ എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍ സഹായിച്ചെന്ന് സാക്ഷി മൊഴികളില്‍ ആരോപിക്കപ്പെടുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും എന്ന സൂചനയും കോടതി നല്‍കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.Recent News
  ആലപ്പുഴയിലും ആറ്റിങ്ങലിലും ധാരണയായി വഴിമുട്ടി വയനാടും വടകരയും

  ഗോവയില്‍ അര്‍ധരാത്രിയിലും തിരക്കിട്ട ചര്‍ച്ച; അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ്

  ന്യൂസിലാന്റ് ഭീകരാക്രമണം; കാണാതായവരില്‍ ഒരു മലയാളിയും

  കാസര്‍കോട്ട് സുബ്ബയ്യറൈക്ക് മുന്‍തൂക്കം

  ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു, വയനാടിനും ഇടുക്കിക്കും വേണ്ടി ഗ്രൂപ്പ് പോര്

  ജോസഫ് വീണ്ടും വെട്ടില്‍; ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഹൈക്കമാന്റ്

  മോദിയെപ്പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കാറില്ല-രാഹുല്‍ ഗാന്ധി

  മാണിയോട് മൃദു സമീപനം വേണ്ടെന്ന് കോണ്‍ഗ്രസ്; തീരുമാനം നാളെയെന്ന് ജോസഫ്

  കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറല്‍ അടക്കം മൂന്ന് നിര്‍ദ്ദേശങ്ങളുമായി ജോസഫ്

  ശബരിമല വിഷയമാക്കുന്നതില്‍ തടസമില്ല

  കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മധ്യസ്ഥ ശ്രമവുമായി കോണ്‍ഗ്രസ്

  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക: തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടു

  ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം; സത്യം തെളിയിക്കാന്‍ സമസ്ത ഏതറ്റം വരെയും പോകും -ജിഫ്രി മുത്തുക്കോയ തങ്ങള്‍

  രഞ്ജി പണിക്കരുടെ ഭാര്യ അനിത അന്തരിച്ചു

  സി.പി.എം. സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു; രണ്ടിടത്ത് സ്വതന്ത്രര്‍