updated on:2018-07-25 07:48 PM
ഉദയകുമാര്‍ ഉരുട്ടിക്കൊല: രണ്ടുപൊലീസുകാര്‍ക്ക് വധശിക്ഷ

www.utharadesam.com 2018-07-25 07:48 PM,
തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസില്‍ ഒന്നും രണ്ടും പ്രതികളായ പൊലീസുകാര്‍ക്ക് തിരുവനന്തപുരം സി.ബി.ഐ കോടതി വധ ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ജിതകുമാര്‍, രണ്ടാം പ്രതി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് തൂക്ക് കയര്‍. ഡി.വൈ.എസ്.പി. ടി. അജിത് കുമാര്‍, ഇ.കെ. സാബു, മുന്‍ എസ്.പി. പി.ടി. ഹരിദാസ് എന്നിവര്‍ക്ക് ആറ് വര്‍ഷം തടവും വിധിച്ചു. പ്രതികളില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം പിഴ ഈടാക്കാനും കോടതി വിധിച്ചു. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി ഉണ്ടായിരിക്കുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ട് പൊലീസുകാരും സര്‍ക്കാര്‍ സര്‍വ്വീസില്‍ തുടരുന്നവരാണ്. മൂന്ന് പ്രതികള്‍ക്ക് 6 വര്‍ഷം വീതം രണ്ട് കുറ്റങ്ങളിലായാണ് ശിക്ഷ. ഇത് ഒന്നിച്ചനുഭവിച്ചാല്‍ മൂന്ന് വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. പ്രത്യേക കോടതി ജഡ്ജി ജെ. നാസറാണ് ഉച്ചയോടെ ശിക്ഷാവിധി പ്രസ്താവിച്ചത്. സര്‍വ്വീസിലുള്ള പൊലീസുകാര്‍ക്ക് വധശിക്ഷ വിധിക്കുന്നത് അപൂര്‍വ്വമാണ്.
പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. നഗരത്തിലെ പാര്‍ക്കില്‍ നിന്ന് മോഷണക്കേസ് പ്രതിയോടൊപ്പം കസ്റ്റഡിയിലെടുത്ത കിള്ളിമ്പാലം കീഴാനൂര്‍ കുന്നുപുറം വീട്ടില്‍ ഉദയകുമാര്‍ (28)തുടയിലെ രക്തധമനികള്‍ പൊട്ടി 2005 സെപ്തംബര്‍ 27 ന് രാത്രി 10 മണിയോടെയാണ് മരിച്ചത്.
ഒന്നും രണ്ടും പ്രതികളില്‍ നിന്ന് ഈടാക്കുന്ന രണ്ട് ലക്ഷം രൂപ പിഴ അടച്ചാല്‍ അത് ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മയ്ക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. സംഘം ചേരല്‍, ഗൂഢാലോചന, വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.Recent News
  യുവതി പ്രവേശനത്തില്‍ ശുദ്ധിക്രിയ; തന്ത്രിക്ക് നോട്ടീസ്

  ശബരിമല പ്രശ്‌നം; ചര്‍ച്ചയ്ക്ക് തയ്യാറായി പന്തളം കൊട്ടാരം

  ശബരിമലയില്‍ വീണ്ടും യുവതികളെത്തി; പൊലീസ് മടക്കി അയച്ചു

  എല്‍.ഡി.എഫ് യോഗത്തില്‍ നിന്ന് വി.എസ് വിട്ടുനിന്നു

  ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് തിരിച്ചിറക്കി

  അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം വരുന്നു

  അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണക്കമ്മീഷന്‍ അംഗം

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

  209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

  നാഗേശ്വര റാവു സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി ചുമതലയേറ്റു

  ജസ്റ്റീസ് ലളിത് പിന്മാറി; അയോധ്യ കേസ് വാദം കേള്‍ക്കുന്നത് നീട്ടി

  കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 11 സ്‌കൂളുകള്‍ക്ക് 19 കോടി രൂപ അനുവദിച്ചു

  പിറന്നാള്‍ ദിനത്തില്‍ ഇത്തവണയും ഗാനഗന്ധര്‍വ്വന്‍ വാഗ് ദേവതയുടെ അനുഗ്രഹത്തിനായി കൊല്ലൂരിലെത്തി

  രണ്ടാം ദിന പണിമുടക്ക്: തിരുവനന്തപുരത്ത് ബാങ്ക് തകര്‍ത്തു; പലയിടത്തും തീവണ്ടികള്‍ തടഞ്ഞു

  അര്‍ധരാത്രിയിലെ കേന്ദ്ര നടപടി സുപ്രീം കോടതി റദ്ദാക്കി; അലോക്‌വര്‍മ്മ വീണ്ടും സി.ബി.ഐ. തലപ്പത്ത്