updated on:2018-07-26 06:24 PM
പാക്കിസ്താനില്‍ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്

www.utharadesam.com 2018-07-26 06:24 PM,
ഇസ്ലാമാബാദ്: പാക്കിസ്താനില്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്. പാക്കിസ്താന്‍ ദേശീയ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ തെഹരിക് ഇ- ഇന്‍സാഫ് (പി.ടി.ഐ.) 122 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 14 സീറ്റുകള്‍ കൂടി നേടിയാല്‍ കേവല ഭൂരിപക്ഷമാവും. അന്തിമഫലം പ്രഖ്യാപിച്ചിട്ടില്ല. 137 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 17 സ്വതന്ത്രര്‍ വിജയിച്ചിട്ടുണ്ട്. ഇവരെ ഒപ്പം നിര്‍ത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രധാന എതിരാളിയായ നവാസ് ഷെരീഫിന്റെ പാക്കിസ്താന്‍ മുസ്ലിം ലീഗ് (പി.എം.എല്‍.) 68 സീറ്റുകള്‍ നേടിയപ്പോള്‍ ബിലാവന്‍ ഭൂട്ടോയുടെ പാക്കിസ്താന്‍ പീപ്പിള്‍ പാര്‍ട്ടി (പി.പി.പി) 38 സീറ്റും നേടിയിട്ടുണ്ട്. ഇമ്രാന്‍ ഖാന്‍ അഞ്ച് മണ്ഡലങ്ങളില്‍ നിന്നാണ് ജനവിധി തേടുന്നത്. ഇവിടെയെല്ലാം മുന്നിട്ടുനില്‍ക്കുന്നു. സാങ്കേതിക തകരാറുകള്‍ മൂലം വോട്ടെണ്ണല്‍ വൈകുന്നതായാണ് റിപ്പോര്‍ട്ട്. വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് നവാസ് ഷെരീഫിന്റെ പാക്കിസ്താന്‍ മുസ്ലിം ലീഗ് അടക്കം പല കക്ഷികളും തിരഞ്ഞെടുപ്പ് ഫലം ബഹിഷ്‌ക്കരിക്കുന്നതായി പ്രഖ്യാപിച്ചു.



Recent News
  ആലപ്പുഴയിലും ആറ്റിങ്ങലിലും ധാരണയായി വഴിമുട്ടി വയനാടും വടകരയും

  ഗോവയില്‍ അര്‍ധരാത്രിയിലും തിരക്കിട്ട ചര്‍ച്ച; അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ്

  ന്യൂസിലാന്റ് ഭീകരാക്രമണം; കാണാതായവരില്‍ ഒരു മലയാളിയും

  കാസര്‍കോട്ട് സുബ്ബയ്യറൈക്ക് മുന്‍തൂക്കം

  ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു, വയനാടിനും ഇടുക്കിക്കും വേണ്ടി ഗ്രൂപ്പ് പോര്

  ജോസഫ് വീണ്ടും വെട്ടില്‍; ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഹൈക്കമാന്റ്

  മോദിയെപ്പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കാറില്ല-രാഹുല്‍ ഗാന്ധി

  മാണിയോട് മൃദു സമീപനം വേണ്ടെന്ന് കോണ്‍ഗ്രസ്; തീരുമാനം നാളെയെന്ന് ജോസഫ്

  കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറല്‍ അടക്കം മൂന്ന് നിര്‍ദ്ദേശങ്ങളുമായി ജോസഫ്

  ശബരിമല വിഷയമാക്കുന്നതില്‍ തടസമില്ല

  കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മധ്യസ്ഥ ശ്രമവുമായി കോണ്‍ഗ്രസ്

  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക: തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടു

  ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം; സത്യം തെളിയിക്കാന്‍ സമസ്ത ഏതറ്റം വരെയും പോകും -ജിഫ്രി മുത്തുക്കോയ തങ്ങള്‍

  രഞ്ജി പണിക്കരുടെ ഭാര്യ അനിത അന്തരിച്ചു

  സി.പി.എം. സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു; രണ്ടിടത്ത് സ്വതന്ത്രര്‍