updated on:2018-07-30 06:58 PM
ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

www.utharadesam.com 2018-07-30 06:58 PM,
ഇടുക്കി: ഇടുക്കി ഡാം ഏത് നിമിഷവും തുറന്ന് വീടാനൊരങ്ങുകയാണ് അധികൃതര്‍. ഇതിന് മുന്നോടിയായി ഇടുക്കി ജില്ലാ കലക്ടര്‍ ജീവന്‍ബാബുവും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഡാം സന്ദര്‍ശിച്ചു.
ഇടുക്കി ഡാമിലെ ജലനിരപ്പ് ഇന്നും വര്‍ധിച്ചു. ഇപ്പോള്‍ 2394 അടിവെള്ളമാണ് ഉള്ളത്. ഒരടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് ഏത് സമയത്തും തുറന്ന് വിടാം. 2403 അടിയാണ് സംഭരണിയുടെ പരമാവധി ശേഷിയെങ്കിലും മുല്ലപ്പെരിയാര്‍ കൂടി നിറഞ്ഞു നില്‍ക്കുന്നതിനാല്‍ നേരത്തെ തുറക്കാനാണ് തീരുമാനം. 2397 അടിയിലെത്തിയാല്‍ ഷട്ടറുകള്‍ തുറന്നുവിടും. ഇതിന്റെ മുന്നൊരുക്കമായി 12 സമീപ പഞ്ചായത്തുകളിലെ 12 സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാനുള്ള സജ്ജീകരങ്ങള്‍ പൂര്‍ത്തിയാക്കി.
വെള്ളം കുതിച്ചൊഴുകുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഉച്ചയോടെ മാറ്റും. ചെറുതോണി അണക്കെട്ടിലേക്കാണ് വെള്ളം ഒഴുകിയെത്തുക.
അതിനാല്‍ ഇതിന്റെ പരിസരങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുകയും കടകമ്പോളങ്ങള്‍ അടച്ചു പൂട്ടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചെറുതോണി ടൗണ്‍ മുതല്‍ ആലുവ വരെ പെരിയാറില്‍ 90 കിലോമീറ്ററിലാണ് വെള്ളമൊഴുകുക. ഷട്ടര്‍ തുറന്ന് ഒരു മണിക്കൂറിനകം 24 കിലോമീറ്റര്‍ അകലെയുള്ള ലോവര്‍ പെരിയാറിലും വെള്ളമെത്തും. ലോവര്‍ പെരിയാറിന്റെ ഷട്ടറുകളും ഉയര്‍ത്തേണ്ടിവരും. പെരിയാര്‍ തീരത്ത് ജലനിരപ്പ് ഉയരുന്നതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ജാഗ്രത പുറപ്പെടുവിച്ചു.
വിമാനത്താവളത്തിലും വെള്ളം കയറാന്‍ സാധ്യതയുണ്ട്. അണക്കെട്ട് തുറന്ന് വിടുന്നതു വഴിയുള്ള നാശനഷ്ടം കുറക്കാനാണ് 2397 അടിയില്‍ ജലനിരപ്പ് എത്തുമ്പോള്‍ തന്നെ ഡാം തുറക്കാന്‍ ആലോചിക്കുന്നത്.Recent News
  ശബരിമലയിലെ നിരോധനാജ്ഞ; ഹൈക്കോടതി വിശദീകരണം തേടി

  എം.ഐ. ഷാനവാസ് എം.പി. അന്തരിച്ചു

  കെ. സുരേന്ദ്രന്‍ ജയിലില്‍

  ശശികല അറസ്റ്റില്‍; അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു

  തൃപ്തിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു

  രാജധാനി എക്‌സ്പ്രസ് കാസര്‍കോട്ട് നിന്നു; മുഖ്യമന്ത്രി ഇറങ്ങി

  യുവാവിന്റെ ദാരുണമരണം; ഡി.വൈ.എസ്.പി മധുരയിലേക്ക് കടന്നു

  ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിന് 200 പേര്‍ക്കെതിരെ കേസ്

  ആചാരലംഘനമുണ്ടായാല്‍ നടയടക്കുമെന്ന തീരുമാനത്തിലുറച്ച് തന്ത്രി

  തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാറായി

  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ഹൈക്കോടതി

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ബാങ്ക് മാനേജര്‍ക്ക് പരിക്കേറ്റു