updated on:2018-07-31 07:26 PM
സൈന്യത്തെ സജ്ജമാക്കി; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു

www.utharadesam.com 2018-07-31 07:26 PM,
ചെറുതോണി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതോടെ ഇടുക്കിയില്‍ ആശങ്കവളരുകയാണ്. ഇന്നലെ ജലനിരപ്പ് 2395 അടി ആയതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് ശേഷം ഇന്നും ജലനിരപ്പ് ഉയരുകയാണ്. 2395.38 അടിയാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. ഇതോടെ കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1500ഓളം സൈനികരെ അടിയന്തിര സാഹചര്യം നേരിടാന്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. അവധിയില്‍ പോയ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ ഉയര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. വൈദ്യുതി മന്ത്രി എം.എം മണിയും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും മുഖ്യമന്ത്രിയുമായും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്തെ മിക്ക ജില്ലകളിലും കനത്ത മഴ പെയ്യുകയാണ്. രണ്ട് ദിവസം കൂടി കനത്ത മഴ ഉണ്ടാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസര്‍കോട് ജില്ലയില്‍ മാത്രമാണ് മഴയ്ക്ക് ശക്തി കുറവ്. ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് മഴ താരതമ്യേന കുറവായതിനാല്‍ വലിയ ഭീതി വേണ്ടെന്ന് ജില്ലാ കലക്ടര്‍ ജീവന്‍ബാബു പറഞ്ഞു. 2399 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. സാധാരണ 2400 അടിയിലെത്തിയാലാണ് റെഡ് അലര്‍ട്ട്. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് റെഡ് അലര്‍ട്ട് നേരത്തെ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. സംഭരണിയുടെ ഉപരിതല ഭാഗത്ത് വിസ്തൃതി കൂടുതലാണ്. അതുകൊണ്ട് തന്നെ ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലാണ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് ഇന്നലെ മുതല്‍ കനത്ത മഴ പെയ്യുന്നത്. തിരുവനന്തപുരത്ത് ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. ചെറുതോണിയില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. ഇടുക്കി ഡാം തുറന്നാല്‍ വെള്ളം ഒഴുകിപ്പോകുന്ന വഴിയിലുള്ള തോടുകളിലെ തടസ്സങ്ങള്‍ നീക്കുകയും ആഴം കൂട്ടുകയും ചെയ്യുന്നുണ്ട്. തീരപ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടിയും പൂര്‍ത്തിയായിവരുന്നു.Recent News
  കേരളം കരകയറുന്നു

  ആശ്വാസം പകര്‍ന്ന് പ്രധാനമന്ത്രി; 500 കോടിയുടെ ഇടക്കാലാശ്വാസം

  ശമനമില്ലാതെ മഹാ പ്രളയം

  സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

  മഴയ്ക്ക് ശമനമില്ല; മരണം 25, ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു

  ഇടുക്കിയും ഇടമലയാറും തുറന്നു

  കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

  ആശങ്ക വര്‍ധിക്കുന്നു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,397.14 അടിയിലെത്തി

  കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍

  ആ ഗസല്‍നാദം ഇനി ഓര്‍മ്മ

  ഒരു വീട്ടിലെ നാലുപേരെ കാണാനില്ല; വീട്ടില്‍ ചോരക്കറ

  കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

  ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

  പാക്കിസ്താനില്‍ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്

  അഭിമന്യു വധം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍