ഒരു വീട്ടിലെ നാലുപേരെ കാണാനില്ല; വീട്ടില്‍ ചോരക്കറ
www.utharadesam.com 2018-08-01 04:26 PM,
തൊടുപുഴ: ഇടുക്കി വണ്ണത്തുറത്തിന് സമീപം ഒരു വീട്ടിലെ നാലുപേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. മുണ്ടന്‍ കൂടി കാനിട്ട് കൃഷ്ണന് (51), ഭാര്യസുശീല (50), മകള്‍ ആശകൃഷ്ണന്(21), മകന് അര്ജുന്(17) എന്നിവരെയാണ് കാണാതായത്. വീടിനുള്ളിനും ചുമരിലും രക്തക്കറ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം തുടങ്ങി. മൂന്ന് ദിവസമായി ഇവരെ കാണാനില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. വീടിന് പിന്നില്‍ വലിയ കുവിമൂടിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പൊലീസ് പരിശോധിച്ച് വരികയാണ്.