like this site? Tell a friend |
കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍
www.utharadesam.com 2018-08-08 08:11 PM, ചെന്നൈ: ഇന്നലെ അന്തരിച്ച ദ്രാവിഡ രാഷ്ട്രീയ ആചാര്യനും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിക്ക് മറീനയില്‍ അന്ത്യവിശ്രമമൊരുക്കാന്‍ തീരുമാനമായി. സംസ്ഥാന സര്‍ക്കാറിന്റെ ഹരജി തള്ളിക്കൊണ്ട് മറീനാ ബീച്ചില്‍ അണ്ണാദുരൈയുടെ സമാധിക്കടുത്ത് തന്നെ സംസ്കരിക്കും. ഇന്നലെ വൈകിട്ട് അന്തരിച്ച കരുണാനിധിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ എത്തി. വൈകിട്ട് ഏഴ് മണിയോടെയായിരിക്കും സംസ്കാര ചടങ്ങുകള്‍. മുന്‍മുഖ്യമന്ത്രി എന്നതും തീരദേശ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് കരുണാനിധിക്ക് മറീനയില്‍ അന്ത്യവിശ്രമത്തിന് സ്ഥലം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതിന് പുറമെ ഏഴ് സ്വകാര്യ ഹരജികളും സര്‍ക്കാറിന് അനുകൂലമായി സമര്‍പ്പിച്ചിരുന്നു. ഇന്നലെ രാത്രി ഇതില്‍ കോടതി വാദംകേട്ടുതുടങ്ങിയിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ വീണ്ടും വാദം പുനരാരംഭിക്കുകയും സര്‍ക്കാറിന്റെ ഹരജി തള്ളുകയുമായിരുന്നു. സ്വകാര്യ ഹരജികള്‍ അവര്‍ സ്വമേധയാ പിന്‍വലിച്ചിരുന്നു. നിലവിലെ മുഖ്യമന്ത്രിക്കും മുന്‍ മുഖ്യമന്ത്രിക്കും ഒരു പോലെയുള്ള പരിഗണനയെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. കോടതി തീരുമാനത്തെ ഡി.എം.കെ സ്വാഗതം ചെയ്തു. മുന്‍മുഖ്യമന്ത്രിയായിരുന്ന ജാനകിരാമചന്ദ്രന്റെ മൃതദേഹം മറീനബീച്ചില്‍ സംസ്കരിക്കാന്‍ കരുണാനിധിയുടെ കാലത്ത് ഡി.എം.കെ അനുവദിച്ചിരുന്നില്ല. കരുണാനിധിയോടുള്ള ആദരസൂചകമായി രാജ്യസഭയും ലോക്സഭയും ഇന്നത്തേക്ക് പിരിഞ്ഞു. രാജാജി ഹാളില്‍ കിടത്തിയിട്ടുള്ള മൃതദേഹം ഒരു നോക്കുകാണാന്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. കേവലം രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്നതല്ല കരുണാനിധിയുടെ വ്യക്തിപ്രഭാവം. കവിയും ചലച്ചിത്രകാരനുമായ അദ്ദേഹം തമിഴ് ഭാഷയുടെ ആഴമറിയുന്ന ഉജ്വല പ്രഭാഷകന്‍ കൂടിയായിരുന്നു. തിരുക്കുറള്‍ ഉള്‍പ്പെടെ തമിഴ്ക്ലാസിക്കുകള്‍ മിക്കതും മനഃപാഠം. മാക്സിം ഗോര്‍ക്കിയുടെ 'മദറി'ന്റെ തമിഴ് പരിഭാഷ ഉള്‍പ്പെടെ ഇരുനൂറോളം പുസ്തകങ്ങള്‍ രചിച്ചു. ഇരുപതാം വയസ്സില്‍ ആദ്യ ചിത്രമായ 'രാജകുമാരി'ക്കു തിരക്കഥയെഴുതി. Earlier updates:
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി അന്തരിച്ചു
www.utharadesam.com 2018-08-07 11:14 PM, ചെന്നൈ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ചെന്നൈ കാവേരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഈ വർഷം ജൂലൈ 27 ന് അദ്ദേഹം ഡിഎംകെ അധ്യക്ഷസ്ഥാനത്ത് 49 വർഷം പൂർത്തിയാക്കിയിരുന്നു. വെെകുന്നേരം 6.10നാണ് അന്ത്യം സംഭവിച്ചത്. ഡിഎംകെയുടെ തലപ്പത്ത് അരനൂറ്റാണ്ട് കാലവും തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അഞ്ചു തവണയും സേവനം അനുഷ്ഠിച്ച കരുണാനിധി ദ്രാവിഡ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു. സിനിമയും രാഷ്ട്രീയവും അതിര്‍വരമ്പുകളില്ലാത്ത തമിഴകത്ത് നാഗപ്പട്ടണത്തെ തിരുക്കുവല്ലെയ് ഗ്രാമത്തില്‍ മുത്തുവേലുവിന്റെയും അഞ്ചുഗത്തിന്റെയും മകനായി 1924 ജൂണ്‍ 23 ന് ആണ് മുത്തുവേല്‍ കരുണാധിനി ജനിക്കുന്നത്. ദക്ഷിണാമൂര്‍ത്തിയെന്നായിരുന്നു മാതാപിതാക്കള്‍ കരുണാനിധിയ്ക്ക് ഇട്ട പേര്. വളരെ ചെറിയ പ്രായത്തില്‍ തന്നെ നാടകത്തിലും സിനിമയിലും താത്പര്യം പ്രകടിപ്പിച്ച കരുണാനിധി 14-ാം വയസുമുതല്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ടു തുടങ്ങി. സിനിമയില്‍ തിരക്കഥ രചിച്ചുകൊണ്ടാണ് കരുണാനിധി തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഇരുപതാമത്തെ വയസില്‍ ജ്യൂപിറ്റര്‍ പിക്ച്ചേഴ്സിന്റെ കൂടെ തിരക്കഥാകൃത്തായി ചേര്‍ന്നു. രാജകുമാരിയായാണ്ആദ്യസിനിമ. കണ്ണമ്മ, മണ്ണിന് മൈന്തന്‍, പരാശക്തി, പുതിയ പരാശക്തി, മന്ത്രികുമാരി, പാസ പറൈവകള്‍, പൂംപുഹാര്‍ തുടങ്ങി നിരവധി സിനിമകള്‍ .1957ല്‍ തന്റെ 33-ാമത്തെ വയസില്‍ കുളിത്തലൈ എന്ന സ്ഥലത്ത് നിന്നാണ് അസംബ്ലി സീറ്റിലേക്ക്ക രുണാനിധി മത്സരിച്ച് തമിഴ്നാട് അസംബ്ലിയിലേക്ക് വിജയിക്കുന്നത്. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |