updated on:2018-08-10 06:56 PM
മഴയ്ക്ക് ശമനമില്ല; മരണം 25, ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു

www.utharadesam.com 2018-08-10 06:56 PM,
തിരുവനന്തപുരം: രണ്ട് ദിവസമായി സംസ്ഥാനത്തുടനീളം തിമിര്‍ത്തു പെയ്യുന്ന മഴയ്ക്ക് ശമനമില്ല. മഴ മൂന്നു ദിവസം കൂടി പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. മണ്ണിടിഞ്ഞ് വീണ് കാണാതായ ഒരാളുടെ മൃതദേഹം ഇന്ന് കണ്ടെത്തി. ഉരുള്‍ പൊട്ടലില്‍ മറ്റൊരാളും മരിച്ചതോടെയാണ് മരണസംഖ്യ 25 ആയത്. മലപ്പുറത്ത് പെട്ടിയാം പാറയില്‍ ഇന്നലെ വീടിന് മുകളില്‍ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തില്‍ കാണാതായ ആറുപേരുടെ മൃതദേഹവും കിട്ടി. ഇന്നലെ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഗൃഹനാഥന്‍ പറമ്പാടന്‍ സുബ്രഹ്മണ്യന്റെ മൃതദേഹമാണ് ഇന്ന് കിട്ടിയത്. ഇടുക്കിയില്‍ ജലനിരപ്പ് കുത്തനെ ഉയരുന്നതിനാല്‍ മൂന്ന് ഷട്ടറുകള്‍ കൂടി ഇന്ന് തുറന്നു. സെക്കന്റില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കി വിടാനാണ് ഉദ്ദേശിക്കുന്നത്. പകുതി പ്രദേശത്ത് മഴ കനത്തതിനാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ ആലോചിക്കുകയാണ് അധികൃതര്‍. നിലവില്‍ 2401.46 അടിയാണ് ജലനിരപ്പ്. 2403 അടിയാണ് സംഭരണ ശേഷി. പെരിയാര്‍ രണ്ടായി പിരിയുന്ന ആലുവ മണപ്പുറം പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്നതോടെ പെരിയാര്‍ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചുവരികയാണ്. അതിനിടെ ദുരിതാശ്വാസ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ഉന്നത തലയോഗം ചേര്‍ന്നു. ദുരിതാശ്വാസ പ്രവര്‍ത്തനം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് യോഗത്തിനു ശേഷം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഇടുക്കിയില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നതിനാല്‍ വലിയ ദുരന്തങ്ങളൊന്നും ഉണ്ടായിട്ടില്ല. സൈന്യത്തിന്റെതടക്കം സഹായം ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര സംഘം ഇപ്പോള്‍ കേരളത്തിലുണ്ട്.
അവര്‍ കണ്ടു കൊണ്ടിരിക്കുന്ന ദുരിതം കേന്ദ്രത്തില്‍ അറിയിക്കുമെന്നും അനുകൂലമായ നിലപാടുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.



Recent News
  വസന്തകുമാറിന് യാത്രാമൊഴി; കുടുംബത്തെ ഏറ്റെടുക്കും

  പാക്കിസ്താന് മുന്നറിയിപ്പുമായി ഇറാനും

  വകവരുത്തണമെന്ന മസൂദ് അസറിന്റെ ശബ്ദസന്ദേശം ലഭിച്ചു

  വസന്തകുമാറിന്റെ ഭൗതിക ശരീരം വൈകിട്ടെത്തും

  സ്‌ഫോടനത്തിനുപയോഗിച്ചത് സൂപ്പര്‍ ജെല്‍-90ഉം ആര്‍.ഡി.എക്‌സും; ഏഴ് പേരെ ചോദ്യം ചെയ്യുന്നു

  തിരിച്ചടിക്കും-പ്രധാനമന്ത്രി

  യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല

  ബി.ജെ.പി സാധ്യതാ പട്ടിക കൈമാറി; ഓരോ മണ്ഡലത്തിനും മൂന്നുപേര്‍ വീതം

  റഫാല്‍ ഇടപാടിന് മുമ്പേ അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരെ കണ്ടു

  ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 17 മരണം

  സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലേക്ക്; പ്രഖ്യാപനം പ്രചരണ ജാഥകള്‍ക്ക് ശേഷം

  ഉമ്മന്‍ചാണ്ടി മത്സരത്തിനില്ല; കാസര്‍കോട്ട് സുബ്ബയ്യ റൈയെ പരിഗണിക്കുന്നു

  റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; കത്ത് പുറത്ത്

  ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയിലേക്ക്

  ശബരിമല കേസില്‍ വാദം തുടങ്ങി; വിധി വൈകിട്ടോടെ