updated on:2018-08-17 08:08 PM
ശമനമില്ലാതെ മഹാ പ്രളയം

www.utharadesam.com 2018-08-17 08:08 PM,
തിരുവനന്തപുരം: മഴയ്ക്ക് അല്‍പ്പം ശമനം വന്നുവെങ്കിലും സംസ്ഥാനത്ത് മൂന്നാം ദിവസവും പ്രളയ ദുരിതം തുടരുകയാണ്. പത്തനം തിട്ടയിലും ആലുവയിലും ചാലക്കുടിയിലും ആയിരങ്ങള്‍ വീടുകളുടെ രണ്ടാം നിലകളില്‍ ആഹാരവും വെള്ളവും മരുന്നുമില്ലാതെ ഒറ്റപ്പെട്ടുകഴിയുകയാണ്. സൈന്യത്തിന്റെ 'ഓപ്പറേഷന്‍ കരുണ'യുടെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും എല്ലായിടത്തും ഇതുവരെ എത്താനായിട്ടില്ല. ഹെലികോപ്ടറുകളിലും ബോട്ടുകളിലുമായി വീടുകളില്‍ കുടുങ്ങിപ്പോയവരെ പുറത്തെത്തിച്ചുകൊണ്ടിരിക്കയാണ്. കര, വ്യോമ, നാവിക സേനകള്‍ രക്ഷാ ദൗത്യത്തിന് പുറമെ ഭക്ഷണവും കുടിവെള്ളവും എന്നിക്കുന്നുമുണ്ട്. സംസ്ഥാനത്ത് 1568 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ട് ലക്ഷത്തോളം പേരാണ് കഴിയുന്നത്. വീടുകളില്‍ നിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവരുന്നവരെ ക്യാമ്പുകളില്‍ എത്തിച്ചുകൊണ്ടിരിക്കയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.
ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴുപേര്‍ മരിച്ചു. കെട്ടിടങ്ങള്‍ തകര്‍ന്നും ഉരുള്‍പൊട്ടലിലുമാണ് മരണം. ഇടുക്കി ഡാം അതിന്റെ പരമാവധി സംഭരണശേഷിയിലേക്ക് എത്തിയതോടെ കൂടുതല്‍ വെള്ളം ഒഴുക്കികളയാനുള്ള ശ്രമം നടന്നുവരുന്നു. അതിനിടെ സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് അല്‍പം ആശ്വാസം പകര്‍ന്നിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലും പശ്ചിമബംഗാളിന്റെ തീരപ്രദേശങ്ങളിലും ഒഡീഷയുടെ മുകളിലും രൂപംകൊണ്ട ന്യൂനമര്‍ദ്ദം വിദര്‍ഭയിലേക്കും പരിസരപ്രദേശങ്ങളിലേക്കും നീങ്ങിയിട്ടുണ്ട്. എറണാകുളത്താണ് ഏറ്റവുമധികം ആളുകള്‍ വീടുകള്‍ക്ക് മുകളില്‍ കുടുങ്ങിക്കിടക്കുന്നത്. അതിനിടെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് കേരളത്തിലെത്തും.Recent News
  ശബരിമലയിലെ നിരോധനാജ്ഞ; ഹൈക്കോടതി വിശദീകരണം തേടി

  എം.ഐ. ഷാനവാസ് എം.പി. അന്തരിച്ചു

  കെ. സുരേന്ദ്രന്‍ ജയിലില്‍

  ശശികല അറസ്റ്റില്‍; അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു

  തൃപ്തിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു

  രാജധാനി എക്‌സ്പ്രസ് കാസര്‍കോട്ട് നിന്നു; മുഖ്യമന്ത്രി ഇറങ്ങി

  യുവാവിന്റെ ദാരുണമരണം; ഡി.വൈ.എസ്.പി മധുരയിലേക്ക് കടന്നു

  ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിന് 200 പേര്‍ക്കെതിരെ കേസ്

  ആചാരലംഘനമുണ്ടായാല്‍ നടയടക്കുമെന്ന തീരുമാനത്തിലുറച്ച് തന്ത്രി

  തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാറായി

  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ഹൈക്കോടതി

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ബാങ്ക് മാനേജര്‍ക്ക് പരിക്കേറ്റു