updated on:2018-08-18 07:51 PM
ആശ്വാസം പകര്‍ന്ന് പ്രധാനമന്ത്രി; 500 കോടിയുടെ ഇടക്കാലാശ്വാസം

www.utharadesam.com 2018-08-18 07:51 PM,
തിരുവനന്തപുരം: കൊടുംപ്രളയത്തിന്റെ ബാക്കിപത്രമെന്നോണം ആലപ്പുഴ പാണ്ടനാടും തുകലശ്ശേരിയിലും മൃതദേഹങ്ങള്‍ ഒഴുകുന്നു. കുട്ടനാട്ടില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ ഇപ്പോഴും രണ്ടായിരത്തോളം വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട് ഒറ്റപ്പെട്ട് കിടക്കുന്നു. മരണസംഖ്യ വീണ്ടും ഉയരുകയാണ്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആശ്വാസവുമായി ദുരന്തബാധിത പ്രദേശങ്ങളിലൂടെ വ്യോമനിരീക്ഷണം നടത്തി ഇടക്കാലാശ്വാസം പ്രഖ്യാപിച്ചു. കേരളം അനുഭവിക്കുന്ന കടുത്ത പ്രളയദുരന്തത്തിന് കേന്ദ്രത്തിന്റെ ഇടക്കാല ആശ്വാസമായി 500 കോടി രൂപയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി കേരളത്തിലെത്തിയ പ്രധാനമന്ത്രി ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം 19,512 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അടിയന്തിര സഹായമായി 2000 കോടി രൂപയെങ്കിലും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച 100 കോടി രൂപയുടെ കേന്ദ്രസഹായത്തിന് പുറമെയാണിത്.
ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി പുലര്‍ച്ചെ ദുരന്തബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്താന്‍ തീരുമാനിച്ചെങ്കിലും കടുത്ത മഴയും കാറ്റുംമൂലം പിന്നീടാണ് അതിന് സാധിച്ചത്. ഴക്കെടുതിയില്‍ ഇതുവരെ 357 പേര്‍ മരിച്ചു.



Recent News
  എല്‍.ഡി.എഫ് യോഗത്തില്‍ നിന്ന് വി.എസ് വിട്ടുനിന്നു

  ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് തിരിച്ചിറക്കി

  അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം വരുന്നു

  അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണക്കമ്മീഷന്‍ അംഗം

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

  209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

  നാഗേശ്വര റാവു സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി ചുമതലയേറ്റു

  ജസ്റ്റീസ് ലളിത് പിന്മാറി; അയോധ്യ കേസ് വാദം കേള്‍ക്കുന്നത് നീട്ടി

  കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 11 സ്‌കൂളുകള്‍ക്ക് 19 കോടി രൂപ അനുവദിച്ചു

  പിറന്നാള്‍ ദിനത്തില്‍ ഇത്തവണയും ഗാനഗന്ധര്‍വ്വന്‍ വാഗ് ദേവതയുടെ അനുഗ്രഹത്തിനായി കൊല്ലൂരിലെത്തി

  രണ്ടാം ദിന പണിമുടക്ക്: തിരുവനന്തപുരത്ത് ബാങ്ക് തകര്‍ത്തു; പലയിടത്തും തീവണ്ടികള്‍ തടഞ്ഞു

  അര്‍ധരാത്രിയിലെ കേന്ദ്ര നടപടി സുപ്രീം കോടതി റദ്ദാക്കി; അലോക്‌വര്‍മ്മ വീണ്ടും സി.ബി.ഐ. തലപ്പത്ത്

  ദേശീയ പണിമുടക്ക്: കേരളമടക്കം നിശ്ചലമായി, തീവണ്ടികള്‍ തടഞ്ഞു

  സ്വകാര്യ മുതല്‍ നശിപ്പിച്ചാലും കുടുങ്ങും; ഓര്‍ഡിനന്‍സ് വരുന്നു

  തലശ്ശേരിയിലും കണ്ണൂരിലും നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്