updated on:2018-08-20 07:45 PM
കേരളം കരകയറുന്നു

www.utharadesam.com 2018-08-20 07:45 PM,
തിരുവനന്തപുരം: ഒരാഴ്ചത്തെ പ്രളയക്കെടുതികള്‍ക്ക് ശേഷം കേരളം പതുക്കെ കരകയറുന്നു. രക്ഷാ പ്രവര്‍ത്തനം ആദ്യ ഘട്ടം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ചെങ്ങന്നൂര്‍, പറവൂര്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതോടെ ആദ്യഘട്ടം തീരും. ഇനി തിരികെ ഇവരെ വീടുകളിലെത്തിക്കുന്നതിനുള്ള ശ്രമവും ഇവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള വഴിയും ഒരുക്കും. വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ പലരും രോഗബാധിതരാണ്. ഇവരെ ആസ്പത്രികളിലേക്ക് എത്തിക്കുന്ന നടപടിയും പൂര്‍ത്തിയായി വരുന്നു. 10 ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇതിനേക്കാളേറെ പേര്‍ ബന്ധുവീടുകളിലും കഴിയുന്നു.
കനത്ത മഴയ്ക്കുള്ള സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും വ്യക്തമാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അണക്കെട്ടുകളിലും ജല നിരപ്പ് കുറഞ്ഞുവരികയാണ്. ഇതേ തുടര്‍ന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചു. ഇടുക്കിയിലെ 2, 3, 4 ഷട്ടറുകള്‍ പൂര്‍ണ്ണമായി അടച്ചു. മുല്ലപ്പെരിയാറിലെയും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.
അതിനിടെ നിര്‍ത്തിവെച്ച വിമാനസര്‍വ്വീസുകളും തീവണ്ടി സര്‍വ്വീസും പുനഃസ്ഥാപിച്ചുവരുന്നു. കൊച്ചി നേവല്‍ബേസില്‍ നിന്ന് വിമാന സര്‍വ്വീസ് തുടങ്ങി. നെടുമ്പാശ്ശേരിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഒന്നു രണ്ടു ദിവത്തിനകം ആരംഭിക്കും. ദീര്‍ഘദൂര തീവണ്ടികളും പാസഞ്ചറുകളും ഓടിത്തുടങ്ങിയിട്ടുണ്ട്. ഒന്ന് രണ്ട് ദിവസത്തിനകം സാധാരണ നിലയിലേക്ക് വരും. അതിനിടെ പറവൂര്‍ കുത്തിയതോട്ടില്‍ പള്ളിമേട ഇടിഞ്ഞ് കാണാതായവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ ഇന്ന് ലഭിച്ചു. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കിട്ടിയിരുന്നു. വീടുകളില്‍ ചെളി നിറഞ്ഞതിനാല്‍ പലര്‍ക്കും സ്വന്തം വീടുകളിലേക്ക് മാറാനായിട്ടില്ല. രണ്ടാം ഘട്ടമായി ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. റോഡ് വഴിയുള്ള ഗതാഗതവും പുനഃസ്ഥാപിച്ചു വരുന്നു.Recent News
  ശബരിമലയിലെ നിരോധനാജ്ഞ; ഹൈക്കോടതി വിശദീകരണം തേടി

  എം.ഐ. ഷാനവാസ് എം.പി. അന്തരിച്ചു

  കെ. സുരേന്ദ്രന്‍ ജയിലില്‍

  ശശികല അറസ്റ്റില്‍; അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു

  തൃപ്തിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു

  രാജധാനി എക്‌സ്പ്രസ് കാസര്‍കോട്ട് നിന്നു; മുഖ്യമന്ത്രി ഇറങ്ങി

  യുവാവിന്റെ ദാരുണമരണം; ഡി.വൈ.എസ്.പി മധുരയിലേക്ക് കടന്നു

  ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിന് 200 പേര്‍ക്കെതിരെ കേസ്

  ആചാരലംഘനമുണ്ടായാല്‍ നടയടക്കുമെന്ന തീരുമാനത്തിലുറച്ച് തന്ത്രി

  തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാറായി

  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ഹൈക്കോടതി

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ബാങ്ക് മാനേജര്‍ക്ക് പരിക്കേറ്റു