updated on:2018-08-29 08:58 PM
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് നല്‍കണം-രാഹുല്‍ ഗാന്ധി

www.utharadesam.com 2018-08-29 08:58 PM,
കൊച്ചി: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച തുക അപര്യാപ്തമാണ്. കൂടുതല്‍ സഹായം നല്‍കണം. അത് കേരളത്തിലെ ജനങ്ങളുടെ അവകാശമാണ്. കേരളത്തിന് അര്‍ഹതപ്പെട്ട സഹായം ലഭിച്ചിട്ടില്ല. ക്യാമ്പുകളില്‍ ഒരുപാട് ആളുകളെ കണ്ടു. അവരൊക്കെ ആശങ്കയിലാണ്. പ്രഖ്യാപിക്കപ്പെട്ട നഷ്ടപരിഹാരം ഉടന്‍ എത്തിക്കണം-രാഹുല്‍ഗാന്ധി പറഞ്ഞു.
ജനങ്ങളുടെ വേദനയകറ്റാന്‍ ഉപാധികളില്ലാത്ത വിദേശസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ല. ഈ ദുരന്തവേളയില്‍ കേരളത്തിന് അങ്ങേയറ്റം സഹായം ആവശ്യമാണ്. താന്‍ കേരളത്തിലെത്തിയത് ജനങ്ങളുടെ വേദനയകറ്റാനാണ്. അതിനാല്‍ ഇപ്പോള്‍ രാഷ്ട്രീയം പറയുന്നില്ല. ദുരന്തത്തെ കേരളം നേരിട്ടത് അങ്ങേയറ്റം മനസാന്നിധ്യത്തോടുകൂടിയാണ്.
കേരളം ഇതിനെ നേരിട്ട രീതിയെ അഭിനന്ദിക്കുന്നതായും രാഹുല്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസും ഭാഗവാക്കാകുന്നുണ്ട്. അത് കൂടി വിലയിരുത്താനാണ് എത്തിയത്. ഭരണമില്ലെങ്കിലും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ തൃപ്തനാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.



Recent News
  ശബരിമലയിലെ നിരോധനാജ്ഞ; ഹൈക്കോടതി വിശദീകരണം തേടി

  എം.ഐ. ഷാനവാസ് എം.പി. അന്തരിച്ചു

  കെ. സുരേന്ദ്രന്‍ ജയിലില്‍

  ശശികല അറസ്റ്റില്‍; അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു

  തൃപ്തിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു

  രാജധാനി എക്‌സ്പ്രസ് കാസര്‍കോട്ട് നിന്നു; മുഖ്യമന്ത്രി ഇറങ്ങി

  യുവാവിന്റെ ദാരുണമരണം; ഡി.വൈ.എസ്.പി മധുരയിലേക്ക് കടന്നു

  ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിന് 200 പേര്‍ക്കെതിരെ കേസ്

  ആചാരലംഘനമുണ്ടായാല്‍ നടയടക്കുമെന്ന തീരുമാനത്തിലുറച്ച് തന്ത്രി

  തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാറായി

  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ഹൈക്കോടതി

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ബാങ്ക് മാനേജര്‍ക്ക് പരിക്കേറ്റു