updated on:2018-09-03 03:06 PM
തെലുങ്കാനയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നീക്കം; എതിര്‍പ്പുമായി കോണ്‍ഗ്രസ്

www.utharadesam.com 2018-09-03 03:06 PM,
ഹൈദരാബാദ്: തെലങ്കാനയില്‍ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തേ നടത്താന്‍ നീക്കം. എന്നാല്‍ കോണ്‍ഗ്രസ് ഈ നീക്കത്തിന് എതിരാണ്. പുതുക്കിയ വോട്ടര്‍ പട്ടിക നിലവില്‍ വരുന്നതുവരെ തിരഞ്ഞെടുപ്പു നടത്തരുതെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് കോടതിയെ സമീപിക്കും. തിരഞ്ഞെടുപ്പു കമ്മിഷന് മുന്നിലും സമാനമായ ആവശ്യം ഉന്നയിക്കും.
നിയമസഭ പിരിച്ചുവിടുന്നതു സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്നാണ് അഭ്യൂഹങ്ങള്‍. ഉച്ചയ്ക്ക് മന്ത്രിസഭാ യോഗത്തിനു പിന്നാലെ വന്‍ പൊതുസമ്മേളനവും തെലങ്കാന രാഷ്ട്ര സമിതിയുടെ (ടി.ആര്‍.എസ്) നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. നിയമസഭ പിരിച്ചു വിടാനാണു തീരുമാനമെങ്കില്‍ തിരഞ്ഞെടുപ്പ് അടുത്ത ജനുവരി വരെയെങ്കിലും നീട്ടണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം. ശശിധര്‍ റെഡ്ഡി പറഞ്ഞു.



Recent News
  ശബരിമലയിലെ നിരോധനാജ്ഞ; ഹൈക്കോടതി വിശദീകരണം തേടി

  എം.ഐ. ഷാനവാസ് എം.പി. അന്തരിച്ചു

  കെ. സുരേന്ദ്രന്‍ ജയിലില്‍

  ശശികല അറസ്റ്റില്‍; അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു

  തൃപ്തിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു

  രാജധാനി എക്‌സ്പ്രസ് കാസര്‍കോട്ട് നിന്നു; മുഖ്യമന്ത്രി ഇറങ്ങി

  യുവാവിന്റെ ദാരുണമരണം; ഡി.വൈ.എസ്.പി മധുരയിലേക്ക് കടന്നു

  ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിന് 200 പേര്‍ക്കെതിരെ കേസ്

  ആചാരലംഘനമുണ്ടായാല്‍ നടയടക്കുമെന്ന തീരുമാനത്തിലുറച്ച് തന്ത്രി

  തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാറായി

  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ഹൈക്കോടതി

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ബാങ്ക് മാനേജര്‍ക്ക് പരിക്കേറ്റു