updated on:2018-09-03 03:15 PM
എ.ബി.വി.പി. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ സൂത്രധാരന്‍ പിടിയില്‍

www.utharadesam.com 2018-09-03 03:15 PM,
കണ്ണൂര്‍: കണ്ണവത്തെ എ.ബി.വി.പി. പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സൂത്രധാരന്‍ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് ഉരുവച്ചാല്‍ ഡിവിഷന്‍ പ്രസിഡണ്ട് വി.എം. സലീമാണ് പിടിയിലായത്. ഒളിവില്‍ പോയ സലീം കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ ഹോട്ടലില്‍ ജോലിചെയ്യുകയായിരുന്നു. പേരാവൂര്‍ പൊലീസാണ് പിടികൂടിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാമ പ്രസാദിനെ കഴിഞ്ഞ ജനുവരി 19 നാണ് കണ്ണവത്തുവെച്ച് കാറിലെത്തിയ മുഖം മൂടി സംഘം വെട്ടിക്കൊലപ്പെടുത്തിയത് . ഇതോടെ ഈ കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ എണ്ണം ആറായി. ആര്‍.എസ്.എസ്. കണ്ണവം പതിനേഴാം മൈല്‍ ശാഖാ, മുഖ്യശിക്ഷകും കാക്കയങ്ങാട് ഗവ.ഐ.ടി.ഐ. വിദ്യാര്‍ത്ഥിയുമായിരുന്നു ശ്യാമ പ്രസാദ്. തലശ്ശേരി നെടും പൊയില്‍ റോഡില്‍ സുഹൃത്തിനെ പിന്നിലിരുത്തി ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ മുഖം മൂടി സംഘം കാറിലെത്തി ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്ത് ഓടി രക്ഷപ്പെട്ടു.



Recent News
  ശബരിമലയിലെ നിരോധനാജ്ഞ; ഹൈക്കോടതി വിശദീകരണം തേടി

  എം.ഐ. ഷാനവാസ് എം.പി. അന്തരിച്ചു

  കെ. സുരേന്ദ്രന്‍ ജയിലില്‍

  ശശികല അറസ്റ്റില്‍; അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു

  തൃപ്തിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു

  രാജധാനി എക്‌സ്പ്രസ് കാസര്‍കോട്ട് നിന്നു; മുഖ്യമന്ത്രി ഇറങ്ങി

  യുവാവിന്റെ ദാരുണമരണം; ഡി.വൈ.എസ്.പി മധുരയിലേക്ക് കടന്നു

  ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിന് 200 പേര്‍ക്കെതിരെ കേസ്

  ആചാരലംഘനമുണ്ടായാല്‍ നടയടക്കുമെന്ന തീരുമാനത്തിലുറച്ച് തന്ത്രി

  തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാറായി

  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ഹൈക്കോടതി

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ബാങ്ക് മാനേജര്‍ക്ക് പരിക്കേറ്റു