updated on:2018-09-06 04:16 PM
ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിഎസ്; പക്ഷം പിടിക്കാനില്ലെന്ന് ശൈലജ

www.utharadesam.com 2018-09-06 04:16 PM,
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി നടപടിയുണ്ടാവുമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. പരാതി വിശദമായി പഠിച്ചു വരികയാണ്. അതിന് ശേഷമേ നടപടിയെടുക്കാനാവൂ. സ്ത്രീകള്‍ക്കെതിരായ കേസായതിനാല്‍ ശക്തമായ നടപടിയുണ്ടാവുമെന്നും വി.എസ്. പറഞ്ഞു. ശശിക്കെതിരായ പീഡന പരാതിയെപ്പറ്റി അറിയില്ലെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. എന്തു വന്നാലും വിവാദമാവും. അതിനാല്‍ പക്ഷം പിടിക്കാനാവില്ല- മന്ത്രി പറഞ്ഞു.
വനിതാ നേതാവിന്റെ പരാതി പൂഴ്ത്തിയ ബൃന്ദാകാരാട്ടിനും കോടിയേരി ബാലകൃഷ്ണനുമെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ. മുരളീധരന്‍ എം.എല്‍.എ.യും ആവശ്യപ്പെട്ടു. യു.ഡി.എഫ്. എം.എല്‍.എ.ക്കെതിരെ സമാനമായ പരാതി ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ നിയമസഭാംഗ സമ്മേളനത്തില്‍പോലും പങ്കെടുക്കാന്‍ അനുവദിക്കാതെ ജയിലിലടക്കുകയായിരുന്നു. ഭരണകക്ഷി എം.എല്‍.എക്കെതിരെ പരാതി വന്നപ്പോള്‍ പൊലീസല്ല, പാര്‍ട്ടി അന്വേഷിക്കുമെന്നാണ് സി.പി.എം. പറയുന്നത്- മുരളീധരന്‍ പറഞ്ഞു. അതിനിടെ വനിതാ കമ്മീഷനും എം.എല്‍.എ.ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പരാതി ലഭിക്കാത്ത സാഹചര്യത്തിലാണിതെന്ന് അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. ഇര പരാതി പുറത്ത് പറയുമ്പോള്‍ മാത്രമാണ് സ്വമേധയാ കേസെടുക്കാനാവുക-ജോസഫൈന്‍ പറഞ്ഞു.



Recent News
  എല്‍.ഡി.എഫ് യോഗത്തില്‍ നിന്ന് വി.എസ് വിട്ടുനിന്നു

  ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് തിരിച്ചിറക്കി

  അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം വരുന്നു

  അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണക്കമ്മീഷന്‍ അംഗം

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

  209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

  നാഗേശ്വര റാവു സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി ചുമതലയേറ്റു

  ജസ്റ്റീസ് ലളിത് പിന്മാറി; അയോധ്യ കേസ് വാദം കേള്‍ക്കുന്നത് നീട്ടി

  കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 11 സ്‌കൂളുകള്‍ക്ക് 19 കോടി രൂപ അനുവദിച്ചു

  പിറന്നാള്‍ ദിനത്തില്‍ ഇത്തവണയും ഗാനഗന്ധര്‍വ്വന്‍ വാഗ് ദേവതയുടെ അനുഗ്രഹത്തിനായി കൊല്ലൂരിലെത്തി

  രണ്ടാം ദിന പണിമുടക്ക്: തിരുവനന്തപുരത്ത് ബാങ്ക് തകര്‍ത്തു; പലയിടത്തും തീവണ്ടികള്‍ തടഞ്ഞു

  അര്‍ധരാത്രിയിലെ കേന്ദ്ര നടപടി സുപ്രീം കോടതി റദ്ദാക്കി; അലോക്‌വര്‍മ്മ വീണ്ടും സി.ബി.ഐ. തലപ്പത്ത്

  ദേശീയ പണിമുടക്ക്: കേരളമടക്കം നിശ്ചലമായി, തീവണ്ടികള്‍ തടഞ്ഞു

  സ്വകാര്യ മുതല്‍ നശിപ്പിച്ചാലും കുടുങ്ങും; ഓര്‍ഡിനന്‍സ് വരുന്നു

  തലശ്ശേരിയിലും കണ്ണൂരിലും നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്