updated on:2018-09-09 07:45 PM
തലവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥി മരിച്ചു

www.utharadesam.com 2018-09-09 07:42 PM,
ഉദുമ: തലവേദനയെ തുടര്‍ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. പനയാല്‍ കുന്നൂചിയിലെ സുനില്‍ കുമാര്‍ സരോജിനി ദമ്പതികളുടെ മകന്‍ സുധിന്‍(18) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി തലവേദനയെ തുടര്‍ന്ന് സുധിനെ ഉദുമയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. ആസ്പത്രിയില്‍ വെച്ച് കുത്തിവെപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഛര്‍ദി ഉണ്ടാവുകയും തുടര്‍ന്ന് അവശ നിലയിലാവുകയും ചെയ്തതായി വീട്ടുകാര്‍ ആരോപിച്ചു. ഉദുമയിലെ സ്വകാര്യആസ്പത്രിയില്‍ നിന്നും കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ബേക്കല്‍ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. കാഞ്ഞങ്ങാട് സ്‌കോളര്‍ കോളേജിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ്.സഹോദരന്‍ സുബിന്‍, സുജിന്‍.


Earlier updates:

ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

www.utharadesam.com 2018-09-09 07:45 PM,
കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് സംബന്ധിച്ച പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അന്വേഷണം തൃപ്തികരമായി തന്നെ മുന്നോട്ട് കൊണ്ടു പോകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് ഇപ്പോള്‍ കേസിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുകയാണെന്നും അതിന് ശേഷമായിരിക്കും നടപടി സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ഇത്ര ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ല. നമ്മള്‍ ഭരണകൂടത്തെ വിശ്വസിച്ച് മുന്നോട്ട് പോവണമെന്നും കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്നും അതിന് യാതൊരു തെറ്റുമില്ലെന്നും സര്‍ക്കാരോ പൊലീസോ തെറ്റായ നിലപാട് എടുക്കുകയാണെങ്കില്‍ പ്രതിഷേധം അറിയിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Recent News
  തിരിച്ചടിക്കും-പ്രധാനമന്ത്രി

  യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല

  ബി.ജെ.പി സാധ്യതാ പട്ടിക കൈമാറി; ഓരോ മണ്ഡലത്തിനും മൂന്നുപേര്‍ വീതം

  റഫാല്‍ ഇടപാടിന് മുമ്പേ അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരെ കണ്ടു

  ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 17 മരണം

  സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലേക്ക്; പ്രഖ്യാപനം പ്രചരണ ജാഥകള്‍ക്ക് ശേഷം

  ഉമ്മന്‍ചാണ്ടി മത്സരത്തിനില്ല; കാസര്‍കോട്ട് സുബ്ബയ്യ റൈയെ പരിഗണിക്കുന്നു

  റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; കത്ത് പുറത്ത്

  ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയിലേക്ക്

  ശബരിമല കേസില്‍ വാദം തുടങ്ങി; വിധി വൈകിട്ടോടെ

  കൊല്ലം തുളസി പൊലീസില്‍ കീഴടങ്ങി

  30 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാഞ്ഞങ്ങാട്ടെ ദമ്പതികള്‍ പിടിയില്‍

  മമതയ്ക്ക് തിരിച്ചടി; പൊലീസ് കമ്മീഷണര്‍ സി.ബി.ഐക്ക് മുമ്പാകെ ഹാജരാകണം

  മമത സമരം തുടരുന്നു; സി.ബി.ഐ.സുപ്രീം കോടതിയില്‍

  എന്‍ഡോസള്‍ഫാന്‍: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടമാര്‍ച്ച് തുടങ്ങി