updated on:2018-09-17 07:04 PM
ക്യാപ്റ്റന്‍ രാജു വിടവാങ്ങി

www.utharadesam.com 2018-09-17 07:04 PM,
കൊച്ചി: വില്ലന്‍ വേഷങ്ങളിലും സഹനടനായും മലയാള സിനിമയില്‍ തിളങ്ങിയ ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു. ഇന്ന് രാവിലെ കൊച്ചി ആലിന്‍ ചുവട്ടിലെ വീട്ടിലായിരുന്നു അന്ത്യം. 500ലധികം ചിത്രങ്ങളില്‍ വേഷമിട്ട രാജു മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇതാ ഒരു സ്‌നേഹഗാഥ, മിസ്റ്റര്‍ പവനായി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അമേരിക്കയിലേക്കുള്ള യാത്രാ മധ്യേ വിമാനത്തില്‍ വെച്ചാണ് മസ്തിഷ്‌കാഘാതമുണ്ടായത്. മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി വിമാനം ഇറക്കി അദ്ദേഹത്തെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടത്തെ ചികിത്സക്ക് ശേഷമാണ് കൊച്ചിയിലേക്ക് കൊണ്ടു വന്ന് ചികിത്സ നല്‍കി വന്നിരുന്നത്. അമേരിക്കയിലുള്ള മകന്‍ എത്തിയതിന് ശേഷം പത്തനംതിട്ടയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. സൈനിക സേവനത്തിന് ശേഷം 1981ല്‍ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റര്‍ പീസാണ് അവസാന ചിത്രം. ആദ്യകാലങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ക്യാപ്റ്റന്‍ രാജുവിന്റെ നാടോടിക്കാറ്റിലെ പവനായി എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറെ നെഞ്ചേറ്റിയതായിരുന്നു.
ഒരു വടക്കന്‍ വീരഗാഥയിലെ അരിങ്ങോടര്‍ എന്ന കഥാപാത്രം മലയാളം ഏറെ ചര്‍ച്ച ചെയ്തതായിരുന്നു. അതിരാത്രത്തിലെ കസ്റ്റംസ് ഓഫീസര്‍, ആവനാഴിയിലെ സത്യരാജ്, ആഗസ്റ്റ് ഒന്നിലെ ഗോമസ് തുടങ്ങിയ വേഷങ്ങളെല്ലാം ക്യാപ്റ്റന്‍ രാജുവിന്റെ അഭിനയ പ്രതിഭ തെളിയിച്ചവയായിരുന്നു. അഗ്നിദേവനിലെ പരീത്, പുതുക്കോട്ടയിലെ പുതുമണവാളനിലെ മാടശ്ശേരി തമ്പി, സാമ്രാജ്യത്തിലെ കൃഷ്ണദാസ്, സി.ഐ.ഡി മൂസയിലെ കരുണന്‍ തുടങ്ങിയവയും ശ്രദ്ധേയമായ വേഷങ്ങളാണ്.Recent News
  കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്റെ മുഖം മാറും; ചുമര്‍ ശില്‍പ്പങ്ങള്‍ പൂര്‍ത്തിയാവുന്നു

  വസന്തകുമാറിന് യാത്രാമൊഴി; കുടുംബത്തെ ഏറ്റെടുക്കും

  പാക്കിസ്താന് മുന്നറിയിപ്പുമായി ഇറാനും

  വകവരുത്തണമെന്ന മസൂദ് അസറിന്റെ ശബ്ദസന്ദേശം ലഭിച്ചു

  വസന്തകുമാറിന്റെ ഭൗതിക ശരീരം വൈകിട്ടെത്തും

  സ്‌ഫോടനത്തിനുപയോഗിച്ചത് സൂപ്പര്‍ ജെല്‍-90ഉം ആര്‍.ഡി.എക്‌സും; ഏഴ് പേരെ ചോദ്യം ചെയ്യുന്നു

  തിരിച്ചടിക്കും-പ്രധാനമന്ത്രി

  യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല

  ബി.ജെ.പി സാധ്യതാ പട്ടിക കൈമാറി; ഓരോ മണ്ഡലത്തിനും മൂന്നുപേര്‍ വീതം

  റഫാല്‍ ഇടപാടിന് മുമ്പേ അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരെ കണ്ടു

  ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 17 മരണം

  സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലേക്ക്; പ്രഖ്യാപനം പ്രചരണ ജാഥകള്‍ക്ക് ശേഷം

  ഉമ്മന്‍ചാണ്ടി മത്സരത്തിനില്ല; കാസര്‍കോട്ട് സുബ്ബയ്യ റൈയെ പരിഗണിക്കുന്നു

  റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; കത്ത് പുറത്ത്

  ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയിലേക്ക്