updated on:2018-09-19 07:34 PM
കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ബാങ്ക് മാനേജര്‍ക്ക് പരിക്കേറ്റു

www.utharadesam.com 2018-09-19 07:34 PM,
കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ബാങ്ക് മാനേജര്‍ക്ക് പരിക്കേറ്റു. പുതിയകോട്ട ബസ് സ്റ്റോപ്പിനും സ്മൃതി മണ്ഡപത്തിനുമിടയില്‍ ഇന്ന് രാവിലെയാണ് അപകടം. ഐ.ഒ.ബി പയ്യന്നൂര്‍ ശാഖ മാനേജര്‍ ചീര്‍ക്കയത്തെ അനീഷി (38)നാണ് പരിക്കേറ്റത്. എട്ടു മണിയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്ക് പോവുകയായിരുന്നു ബസ്. കാഞ്ഞങ്ങാട് ഭാഗത്തേക്കു തന്നെ പോവുകയായിരുന്ന സ്‌കൂട്ടര്‍ ശ്രീകൃഷ്ണ മന്ദിരം റോഡിലേക്ക് വെട്ടിച്ചപ്പോള്‍ പിറകില്‍ വന്ന ബസിടിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
തെറിച്ചുവീണ അനീഷിനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബസിനടിയിലായ സ്‌കൂട്ടറില്‍ നിന്നും പെട്രോള്‍ ലീക്കായി റോഡിലേക്ക് പരന്നതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയെത്തി വെള്ളം ചീറ്റുകയായിരുന്നു.



Recent News
  ശബരിമലയിലെ നിരോധനാജ്ഞ; ഹൈക്കോടതി വിശദീകരണം തേടി

  എം.ഐ. ഷാനവാസ് എം.പി. അന്തരിച്ചു

  കെ. സുരേന്ദ്രന്‍ ജയിലില്‍

  ശശികല അറസ്റ്റില്‍; അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു

  തൃപ്തിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു

  രാജധാനി എക്‌സ്പ്രസ് കാസര്‍കോട്ട് നിന്നു; മുഖ്യമന്ത്രി ഇറങ്ങി

  യുവാവിന്റെ ദാരുണമരണം; ഡി.വൈ.എസ്.പി മധുരയിലേക്ക് കടന്നു

  ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിന് 200 പേര്‍ക്കെതിരെ കേസ്

  ആചാരലംഘനമുണ്ടായാല്‍ നടയടക്കുമെന്ന തീരുമാനത്തിലുറച്ച് തന്ത്രി

  തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാറായി

  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ഹൈക്കോടതി

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  ക്യാപ്റ്റന്‍ രാജു വിടവാങ്ങി