updated on:2018-10-10 07:25 PM
ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

www.utharadesam.com 2018-10-10 07:25 PM,
തിരുവനന്തപുരം: മികച്ച ജനപ്രതിനിധികള്‍ക്കുള്ള ജെ.സി.ഡാനിയേല്‍ നന്മ-2018 പുരസ്‌കാരത്തിന് വെള്ളരിക്കുണ്ടിലെ ബാബു കോഹിനൂര്‍ അര്‍ഹനായി. വെള്ളരിക്കുണ്ട് താലൂക്ക് വിസകന സമിതി അംഗവും കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് അംഗവുമാണ്. കെ.ജെ. തോമസ് മെമ്മോറിയല്‍ സഹകരണ ആസ്പത്രി ഡയറക്ടര്‍ കൂടിയായ ബാബു കഴിഞ്ഞ 30 വര്‍ഷമായി പൊതു പ്രവര്‍ത്തന രംഗത്തുണ്ട്.
ജെ.സി. ഡാനിയേല്‍ ഫിലിം വെല്‍ഫെയര്‍ അസോസിയേഷന്റെയും കോട്ടയം നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 13ന് കോട്ടയം മാമന്‍മാപ്പിള ഹാളില്‍ നടക്കുന്ന ജെ.സി. ഡാനിയേല്‍ മെഗാ ഇവന്റില്‍ പുരസ്‌കാരം നല്‍കും. തിരു ക്കുറല്‍ അവാര്‍ഡ്, ഡോ. അംബേദ്കര്‍ എക്‌സലന്‍സി സര്‍വ്വീസ് നാഷണല്‍ അവാര്‍ഡ് എന്നിവയും ബാബുവിനെ തേടിയെത്തിയിട്ടുണ്ട്.



Recent News
  ചിറക് വിരിച്ച് കണ്ണൂര്‍; ആദ്യ വിമാനം പറന്നു

  കണ്ണൂരില്‍ നിന്ന് വിമാനമുയരുമ്പോള്‍ കാസര്‍കോടിനും അഭിമാനം

  സുരേന്ദ്രന് ജാമ്യം; പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്

  കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം യു.ഡി.എഫ്. ബഹിഷ്‌കരിക്കും

  സര്‍ക്കാറിനും കെ. സുരേന്ദ്രനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷ് സീനിയര്‍ അന്തരിച്ചു

  സഭ ഇന്നും കലുഷിതം; വാക്‌പോര്

  സന്നിധാനത്ത് വല്‍സന്‍ തില്ലങ്കേരി മെഗാഫോണ്‍ ഉപയോഗിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

  സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറാന്‍ പ്രതിപക്ഷ ശ്രമം; സഭ നിര്‍ത്തിവെച്ചു

  പി.ബി. അബ്ദുല്‍ റസാഖിന് അന്തിമോപചാരമര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

  പി.കെ ശശി ലൈംഗികാതിക്രമം കാട്ടിയിട്ടില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്

  ശബരിമല: പ്രതിഷേധം സര്‍ക്കാറിനെതിരെയല്ല, സുപ്രീംകോടതിക്കെതിരെയെന്ന് സത്യവാങ്മൂലം

  ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍: ഹസൈനാര്‍ ഹാജി തളങ്കര പ്രസിഡണ്ട്

  ശബരിമലയിലെ നിരോധനാജ്ഞ; ഹൈക്കോടതി വിശദീകരണം തേടി

  എം.ഐ. ഷാനവാസ് എം.പി. അന്തരിച്ചു