updated on:2018-10-14 06:53 PM
രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

www.utharadesam.com 2018-10-14 06:53 PM,
കോഴിക്കോട്: ശരീഅത്തില്‍ കൈകടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ താക്കീത് നല്‍കി കോഴിക്കോട്ട് സമസ്തയുടെ ശരീഅത്ത് സംരക്ഷണ സമ്മേളനം നടന്നു. മുതലക്കുളത്ത് നടന്ന പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മതസ്വതന്ത്ര്യവും സാംസ്‌കാരിക മികവും സംരക്ഷിക്കുന്ന പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളതെന്നും അത് സംരക്ഷിക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യബാധ്യതയുണ്ടെന്നും തങ്ങള്‍ പ്രസ്താവിച്ചു. ധാര്‍മികതയും സദാചാരവും നിലനിര്‍ത്താനാണ് എല്ലാ മത നേതാക്കളും പ്രവര്‍ത്തിക്കുന്നത്. മത വിശ്വാസികളല്ലാത്ത ഭരണാധികാരികള്‍ പോലും അതുള്‍ക്കൊണ്ട് മാത്രം പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. മുത്തലാഖിന്റെ പേരില്‍ കെട്ടുകഥകളുണ്ടാക്കി ധൃതി പിടിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച നടപടി ദുരുദ്ദേശപരമാണ് -അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുക എന്ന ദൗത്യം എല്ലാ ഇന്ത്യക്കാരും ഉള്‍ക്കൊണ്ടാല്‍ മാത്രമേ രാജ്യത്തിന് പുരോഗമനപരമായ ഭാവിയുണ്ടാകൂ. ഇത് അറിഞ്ഞ് കാര്യങ്ങള്‍ ചെയ്യാന്‍ ജുഡീഷ്യറിക്കും ബാധ്യതയുണ്ട്. സ്വവര്‍ഗ്ഗ രതിയും വ്യഭിചാരവും വ്യാപിക്കുക വഴി സാംസ്‌കാരിക അപചയമല്ലാതെ രാജ്യത്തിന് യാതൊരു നേട്ടവും അതുവഴി ഉണ്ടാകുന്നില്ല.
വ്യഭിചാരം, സ്വവര്‍ഗരതി തുടങ്ങിയവക്ക് യാതൊരുവിധ ശിക്ഷയും രാജ്യത്ത് ഇല്ല എന്നത് നമ്മുടെ രാജ്യത്തിന്റെ കുലീനമായ പൈതൃകത്തിന്റെ അപചയത്തിന് കാരണമാകുമെന്നും ജിഫ്രിതങ്ങള്‍ അഭിപ്രായപ്പെട്ടു.



Recent News
  ആലപ്പുഴയിലും ആറ്റിങ്ങലിലും ധാരണയായി വഴിമുട്ടി വയനാടും വടകരയും

  ഗോവയില്‍ അര്‍ധരാത്രിയിലും തിരക്കിട്ട ചര്‍ച്ച; അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ്

  ന്യൂസിലാന്റ് ഭീകരാക്രമണം; കാണാതായവരില്‍ ഒരു മലയാളിയും

  കാസര്‍കോട്ട് സുബ്ബയ്യറൈക്ക് മുന്‍തൂക്കം

  ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു, വയനാടിനും ഇടുക്കിക്കും വേണ്ടി ഗ്രൂപ്പ് പോര്

  ജോസഫ് വീണ്ടും വെട്ടില്‍; ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഹൈക്കമാന്റ്

  മോദിയെപ്പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കാറില്ല-രാഹുല്‍ ഗാന്ധി

  മാണിയോട് മൃദു സമീപനം വേണ്ടെന്ന് കോണ്‍ഗ്രസ്; തീരുമാനം നാളെയെന്ന് ജോസഫ്

  കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറല്‍ അടക്കം മൂന്ന് നിര്‍ദ്ദേശങ്ങളുമായി ജോസഫ്

  ശബരിമല വിഷയമാക്കുന്നതില്‍ തടസമില്ല

  കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മധ്യസ്ഥ ശ്രമവുമായി കോണ്‍ഗ്രസ്

  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക: തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടു

  ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം; സത്യം തെളിയിക്കാന്‍ സമസ്ത ഏതറ്റം വരെയും പോകും -ജിഫ്രി മുത്തുക്കോയ തങ്ങള്‍

  രഞ്ജി പണിക്കരുടെ ഭാര്യ അനിത അന്തരിച്ചു

  സി.പി.എം. സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു; രണ്ടിടത്ത് സ്വതന്ത്രര്‍