updated on:2018-10-25 07:07 PM
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ഹൈക്കോടതി

www.utharadesam.com 2018-10-25 07:07 PM,
കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേസ് തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ഹൈക്കോടതി ഹരജിക്കാരനായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനോട് ആരാഞ്ഞു. പി.ബി അബ്ദുല്‍റസാഖ് മരിച്ച സാഹചര്യത്തിലാണ് ഇത്. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ മറുപടി നല്‍കാമെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ അറിയിച്ചു. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രനായിരുന്നു പി.ബി അബ്ദുല്‍റസാഖിന്റെ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി. 89 വോട്ടുകള്‍ക്കാണ് അബ്ദുല്‍റസാഖ് വിജയിച്ചത്. കള്ളവോട്ട് രേഖപ്പെടുത്തിയാണ് അബ്ദുല്‍റസാഖ് വിജയിച്ചതെന്നും അദ്ദേഹത്തെ അയോഗ്യനാക്കി തന്നെ എം.എല്‍.എയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. കള്ളവോട്ട് ചെയ്തതായി ആരോപിക്കപ്പെടുന്നവരുടെ പട്ടികയും സുരേന്ദ്രന്‍ ഹാജരാക്കിയിരുന്നു. ഇതില്‍ 191 പേര്‍ ഇതിനകം ഹൈക്കോടതിയിലെത്തി തങ്ങളുടെ ഭാഗം വ്യക്തമാക്കി. ഇനി 67ഓളം പേരെ വിസ്തരിക്കാനുണ്ട്.
പി.ബി അബ്ദുല്‍റസാഖ് മരിച്ച സാഹചര്യത്തില്‍ സുരേന്ദ്രന്റെ നിലപാട് എന്തായിരിക്കും എന്നറിയാനാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേസ് തുടരാന്‍ താല്‍പര്യമില്ലെന്ന് സുരേന്ദ്രന്‍ അറിയിച്ചാല്‍ മറ്റ് പരാതിക്കാര്‍ ഉണ്ടോ എന്ന് ഹൈക്കോടതി ആരായും. അതിന് ശേഷം ഗസ്റ്റില്‍ പ്രസിദ്ധീകരിച്ചതിന് ശേഷമേ നടപടി അവസാനിപ്പിക്കാനാവൂ. കേസില്‍ വിസ്തരിക്കാന്‍ ബാക്കിയുള്ളവര്‍ക്ക് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. 259 പേര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് സുരേന്ദ്രന്‍ ഹരജിയില്‍ പറയുന്നത്.Recent News
  യുവതി പ്രവേശനത്തില്‍ ശുദ്ധിക്രിയ; തന്ത്രിക്ക് നോട്ടീസ്

  ശബരിമല പ്രശ്‌നം; ചര്‍ച്ചയ്ക്ക് തയ്യാറായി പന്തളം കൊട്ടാരം

  ശബരിമലയില്‍ വീണ്ടും യുവതികളെത്തി; പൊലീസ് മടക്കി അയച്ചു

  എല്‍.ഡി.എഫ് യോഗത്തില്‍ നിന്ന് വി.എസ് വിട്ടുനിന്നു

  ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് തിരിച്ചിറക്കി

  അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം വരുന്നു

  അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണക്കമ്മീഷന്‍ അംഗം

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

  209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

  നാഗേശ്വര റാവു സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി ചുമതലയേറ്റു

  ജസ്റ്റീസ് ലളിത് പിന്മാറി; അയോധ്യ കേസ് വാദം കേള്‍ക്കുന്നത് നീട്ടി

  കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 11 സ്‌കൂളുകള്‍ക്ക് 19 കോടി രൂപ അനുവദിച്ചു

  പിറന്നാള്‍ ദിനത്തില്‍ ഇത്തവണയും ഗാനഗന്ധര്‍വ്വന്‍ വാഗ് ദേവതയുടെ അനുഗ്രഹത്തിനായി കൊല്ലൂരിലെത്തി

  രണ്ടാം ദിന പണിമുടക്ക്: തിരുവനന്തപുരത്ത് ബാങ്ക് തകര്‍ത്തു; പലയിടത്തും തീവണ്ടികള്‍ തടഞ്ഞു

  അര്‍ധരാത്രിയിലെ കേന്ദ്ര നടപടി സുപ്രീം കോടതി റദ്ദാക്കി; അലോക്‌വര്‍മ്മ വീണ്ടും സി.ബി.ഐ. തലപ്പത്ത്