updated on:2018-11-06 01:29 PM
ആചാരലംഘനമുണ്ടായാല്‍ നടയടക്കുമെന്ന തീരുമാനത്തിലുറച്ച് തന്ത്രി

www.utharadesam.com 2018-11-06 01:29 PM,
ശബരിമല: ചിത്തിര ആട്ട വിശേഷത്തിന് നട തുറക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ശബരിമല ഉദ്വേഗത്തിന്റെ മുള്‍മുനയില്‍. ഇന്ന് രാവിലെ 10 മണിയോടെ മാധ്യമ പ്രവര്‍ത്തകരേയും പമ്പയിലേക്കും അവിടെ നിന്ന് സന്നിധാനത്തേക്കും പോകാന്‍ അനുവദിച്ചെങ്കിലും തീര്‍ത്ഥാടകരെ വിട്ടത് 11 മണിക്ക് ശേഷമാണ്. രാവിലെ ആറ് മണി മുതല്‍ എരുമേലിയില്‍ കാത്തുനിന്ന ഭക്തരുടെ വാഹനങ്ങള്‍ തടഞ്ഞത് ഏറെ നേരം പ്രതിഷേധത്തിനിടയാക്കി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാതെ വന്നതോടെ പിന്നീട് കടത്തിവിട്ടു. ഉച്ചയോടെയാണ് കെ.എസ്.ആര്‍.ടി.സി ബസുകളെയും പോകാന്‍ അനുവദിച്ചത്. എരുമേലിയില്‍ വാഹനങ്ങള്‍ തടഞ്ഞതോടെ 300ലേറെ തീര്‍ത്ഥാടകര്‍ കാല്‍നടയായി പമ്പയിലേക്ക് പോയി. അതിനിടെ സന്നിധാനത്ത് 50 പിന്നിട്ട വനിതാ പൊലീസുകാരടക്കം നൂറുകണക്കിന് പൊലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.
അതിനിടെ ശബരിമലയില്‍ ആചാര ലംഘനമുണ്ടായാല്‍ നടയടച്ച് ശുദ്ധികലശം നടത്തേണ്ടിവരുമെന്ന് മേല്‍ശാന്തി ഉണ്ണികൃഷ്ന്‍ നമ്പൂതിരി അറിയിച്ചു. സുരക്ഷാ ചുമതലയുള്ള ഐ.ജി അജിത് മേല്‍ശാന്തിയെ സന്ദര്‍ശിച്ച് നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുവതികള്‍ എത്തി പടികയറിയാല്‍ ശുദ്ധികലശം വേണ്ടിവരും.
സന്നിധാനത്തേക്കുള്ള പാതയുടെ പൂര്‍ണ്ണനിയന്ത്രണം റിസര്‍വ്വ് ബറ്റാലിയന്‍ (ഐ.ആര്‍.ബി) ഏറ്റെടുത്തിരിക്കുകയാണ്. ആറ് മേഖലകളിലായി 3000ത്തിലേറെ പൊലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.Recent News
  ശബരിമലയിലെ നിരോധനാജ്ഞ; ഹൈക്കോടതി വിശദീകരണം തേടി

  എം.ഐ. ഷാനവാസ് എം.പി. അന്തരിച്ചു

  കെ. സുരേന്ദ്രന്‍ ജയിലില്‍

  ശശികല അറസ്റ്റില്‍; അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു

  തൃപ്തിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു

  രാജധാനി എക്‌സ്പ്രസ് കാസര്‍കോട്ട് നിന്നു; മുഖ്യമന്ത്രി ഇറങ്ങി

  യുവാവിന്റെ ദാരുണമരണം; ഡി.വൈ.എസ്.പി മധുരയിലേക്ക് കടന്നു

  ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിന് 200 പേര്‍ക്കെതിരെ കേസ്

  തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാറായി

  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ഹൈക്കോടതി

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ബാങ്ക് മാനേജര്‍ക്ക് പരിക്കേറ്റു

  ക്യാപ്റ്റന്‍ രാജു വിടവാങ്ങി