updated on:2018-11-06 08:44 PM
ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിന് 200 പേര്‍ക്കെതിരെ കേസ്

www.utharadesam.com 2018-11-06 08:44 PM,
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ സ്ത്രീകളെ തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ന് രാവിലെ നട തുറന്നതിന് ശേഷം യുവതികളെത്തിയെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷങ്ങളിലാണ് സന്നിധാനം പൊലീസ് കേസെടുത്തത്. യുവതികളാണെന്ന അഭ്യൂഹത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശികളായ മൂന്ന് സ്ത്രീകളെയാണ് സന്നിധാനത്ത് തടഞ്ഞത്. ചെറുമക്കള്‍ ഉള്‍പ്പെടെയുള്ള സംഘത്തോടൊപ്പമാണ് സ്ത്രീകള്‍ സന്നിധാനത്തെത്തിയത്. വലിയ നടപ്പന്തലില്‍ വെച്ച് ഇവരെ ഒരു സംഘം തടയുകയായിരുന്നു. ഏറെ നേരത്തെ സംഘര്‍ഷാവസ്ഥക്ക് ശേഷം ഇവര്‍ക്ക് 50 വയസ് കഴിഞ്ഞതാണെന്ന പൊലീസ് സ്ഥിരീകരണത്തില്‍ ഇവര്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു.
തൃശൂരില്‍ നിന്നുള്ള സ്ത്രീകളാണ് ചിത്തിര ആട്ടവിശേഷത്തിന് ഇന്ന് പുലര്‍ച്ചെ ദര്‍ശനത്തിനെത്തിയത്. എന്നാല്‍ സ്ത്രീകളില്‍ ചിലര്‍ക്ക് 50 വയസ്സായില്ലെന്ന് ചിലര്‍ സംശയം ഉയര്‍ത്തുകയും പ്രതിഷേധം അറിയിക്കുകയുമായിരുന്നു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ വിഷ്ണുവിനെതിരേയും അക്രമമുണ്ടായി.



Recent News
  എല്‍.ഡി.എഫ് യോഗത്തില്‍ നിന്ന് വി.എസ് വിട്ടുനിന്നു

  ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് തിരിച്ചിറക്കി

  അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം വരുന്നു

  അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണക്കമ്മീഷന്‍ അംഗം

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

  209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

  നാഗേശ്വര റാവു സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി ചുമതലയേറ്റു

  ജസ്റ്റീസ് ലളിത് പിന്മാറി; അയോധ്യ കേസ് വാദം കേള്‍ക്കുന്നത് നീട്ടി

  കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 11 സ്‌കൂളുകള്‍ക്ക് 19 കോടി രൂപ അനുവദിച്ചു

  പിറന്നാള്‍ ദിനത്തില്‍ ഇത്തവണയും ഗാനഗന്ധര്‍വ്വന്‍ വാഗ് ദേവതയുടെ അനുഗ്രഹത്തിനായി കൊല്ലൂരിലെത്തി

  രണ്ടാം ദിന പണിമുടക്ക്: തിരുവനന്തപുരത്ത് ബാങ്ക് തകര്‍ത്തു; പലയിടത്തും തീവണ്ടികള്‍ തടഞ്ഞു

  അര്‍ധരാത്രിയിലെ കേന്ദ്ര നടപടി സുപ്രീം കോടതി റദ്ദാക്കി; അലോക്‌വര്‍മ്മ വീണ്ടും സി.ബി.ഐ. തലപ്പത്ത്

  ദേശീയ പണിമുടക്ക്: കേരളമടക്കം നിശ്ചലമായി, തീവണ്ടികള്‍ തടഞ്ഞു

  സ്വകാര്യ മുതല്‍ നശിപ്പിച്ചാലും കുടുങ്ങും; ഓര്‍ഡിനന്‍സ് വരുന്നു

  തലശ്ശേരിയിലും കണ്ണൂരിലും നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്