updated on:2018-11-07 08:24 PM
യുവാവിന്റെ ദാരുണമരണം; ഡി.വൈ.എസ്.പി മധുരയിലേക്ക് കടന്നു

www.utharadesam.com 2018-11-07 08:24 PM,
നെയ്യാറ്റിന്‍കര: യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ടുകൊന്നുവെന്ന കേസില്‍ ഒളിവില്‍ പോയ ഡി.വൈ.എസ്.പി ഹരികുമാര്‍ മധുരയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. അന്വേഷണ സംഘത്തെ 10 ആയി വിഭജിച്ച് തമിഴ്‌നാട്ടിലേക്കടക്കം അയച്ചിരിക്കുകയാണ്. കൊടങ്ങാവിള മണലൂര്‍ ചിറത്തലവിളാകത്ത് വീട്ടില്‍ സനല്‍ കുമാറാ(32)ണ് ഡി.വൈ.എസ്.പി തള്ളിയിട്ടതിനെ തുടര്‍ന്ന് വാഹനം കയറി മരണപ്പെട്ടത്. ഹരികുമാറിനെ കഴിഞ്ഞ ദിവസം തന്നെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ പിടികൂടാനായിട്ടില്ല. ഹരികുമാറിന് ഇടുക്കിയിലും തമിഴ്‌നാട്ടിലും വിപുലമായ ബന്ധങ്ങളുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതി മൂന്‍കൂര്‍ ജാമ്യത്തിനായും ശ്രമം തുടങ്ങിയിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് വിപുലീകരിച്ചത്. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ സനലിനെ കഴുത്തിന് പിടിച്ച് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. അതുവഴി വന്ന വാഹനം സനലിന്റെ ദേഹത്തുകയറി സ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.
സസ്‌പെന്‍ഷനിലായ ഹരികുമാര്‍ കൈകൂലിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനാണ്. ഇത്തരം കേസുകളില്‍ നേരത്തെ സസ്‌പെന്‍ഷനും അച്ചടക്ക നടപടിക്കും വിധേയനായിട്ടുണ്ട്. ഫോര്‍ട്ട് സി.ഐ ആയിരിക്കുമ്പോള്‍ സംസ്ഥാനാന്തര വാഹന മോഷ്ടാവില്‍ നിന്ന് കൈകൂലി വാങ്ങിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷനിലായിരുന്നത്.
സനല്‍കുമാറിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിച്ചു.Recent News
  ശബരിമലയിലെ നിരോധനാജ്ഞ; ഹൈക്കോടതി വിശദീകരണം തേടി

  എം.ഐ. ഷാനവാസ് എം.പി. അന്തരിച്ചു

  കെ. സുരേന്ദ്രന്‍ ജയിലില്‍

  ശശികല അറസ്റ്റില്‍; അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു

  തൃപ്തിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു

  രാജധാനി എക്‌സ്പ്രസ് കാസര്‍കോട്ട് നിന്നു; മുഖ്യമന്ത്രി ഇറങ്ങി

  ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിന് 200 പേര്‍ക്കെതിരെ കേസ്

  ആചാരലംഘനമുണ്ടായാല്‍ നടയടക്കുമെന്ന തീരുമാനത്തിലുറച്ച് തന്ത്രി

  തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാറായി

  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ഹൈക്കോടതി

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ബാങ്ക് മാനേജര്‍ക്ക് പരിക്കേറ്റു

  ക്യാപ്റ്റന്‍ രാജു വിടവാങ്ങി