updated on:2018-11-16 07:30 PM
തൃപ്തിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു

www.utharadesam.com 2018-11-16 07:30 PM,
കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെയും ആറംഗ സംഘത്തെയും പ്രതിഷേധക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു. ഇന്ന് പുലര്‍ച്ചെ പൂനയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ 4.35ന് എത്തിയ തൃപ്തി ദേശായിയെ ഉച്ചക്ക് 12 മണി വരെ പ്രതിഷേധക്കാര്‍ പുറത്തു പോകാന്‍ അനുവദിച്ചില്ല. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ആര്‍.എസ്.എസ്. ബി.ജെ.പി. പ്രവര്‍ത്തകരും പുലര്‍ച്ചെ രണ്ട് മണിയോടെ തന്നെ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിന് മുമ്പില്‍ കുത്തിയിരുന്ന് വഴിതടസ്സപ്പെടുത്തി. പൊലീസ് കാര്‍ഗോ ടെര്‍മിനല്‍ വഴി പുറത്ത് കടത്താന്‍ ശ്രമിച്ചെങ്കിലും എല്ലാ കവാടങ്ങളിലും പ്രതിഷേധക്കാര്‍ എത്തിയതോടെ ആ ശ്രമവും ഉപേക്ഷിച്ചു. ഓണ്‍ലൈന്‍ ടാക്‌സിക്കാരുമായി തൃപ്തിദേശായി ബന്ധപ്പെട്ട് ടാക്‌സി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അവരും തയ്യാറായില്ല. പിന്നീട് പൊലീസ് നേരിട്ട് പ്രീപെയ്ഡ് ടാക്‌സി ഏര്‍പ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും അതും വിഫലമായി. ചിത്തിര ആട്ട വിശേഷ സമയത്ത് എട്ട് ഓണ്‍ ലൈന്‍ ടാക്‌സികള്‍ എറിഞ്ഞുതകര്‍ത്ത സംഭവം ചൂണ്ടിക്കാട്ടി ഇത്തരക്കാര്‍ക്ക് ടാക്‌സി അനുവദിക്കാനാവില്ലെന്ന് സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. വിമാനത്താവളത്തിന് പുറത്ത് പുലര്‍ച്ചെ ചുരുക്കം പ്രതിഷേധക്കാര്‍ മാത്രമേ എത്തിയിരുന്നുള്ളുവെങ്കിലും പിന്നീട് നൂറുകണക്കിന് ആളുകള്‍ എത്തി നാമജപപ്രതിഷേധം തുടങ്ങി. എന്തുവന്നാലും ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് തൃപ്തിദേശായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവരെ ഹോട്ടലിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ അതും അനുവദിച്ചില്ല. വിമാനത്താവളത്തിന് പുറത്ത് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. അതിനിടെ ദേവസ്വം ബോര്‍ഡ് യോഗം പമ്പയില്‍ നടന്നു വരികയാണ്. തിങ്കളാഴ്ച സാവകാശ ഹര്‍ജി നല്‍കാന്‍ ആലോചിക്കുന്നതായി പ്രസിഡണ്ട് പി.പത്മകുമാര്‍ പറഞ്ഞു.Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി