updated on:2018-11-28 07:36 PM
സന്നിധാനത്ത് വല്‍സന്‍ തില്ലങ്കേരി മെഗാഫോണ്‍ ഉപയോഗിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

www.utharadesam.com 2018-11-28 07:36 PM,
തിരുവനന്തപുരം: ആര്‍.എസ്.എസ്. നേതാവ് വല്‍സന്‍ തില്ലങ്കേരി ശബരിമല സന്നിധാനത്ത് മെഗാഫോണ്‍ ഉപയോഗിച്ചതിനെ നിയമസഭയില്‍ ന്യായീകരിച്ച് മുഖ്യമന്ത്രി. പ്രതിഷേധം അക്രമാസക്തമായപ്പോള്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പ്രതിഷേധക്കാരെ ശാന്തരാക്കണമെന്നും വല്‍സന്‍ തില്ലങ്കേരിയോട് പൊലീസ് ആവശ്യപ്പെടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. ആര്‍.എസ്.എസ് നേതാവ് ക്രമസമാധാനച്ചുമതല ഏറ്റെടുക്കുകയും മെഗാഫോണ്‍ ഉപയോഗിക്കുകയും ചെയ്തത് പൊലീസിന്റെ വീഴ്ചയല്ലേയെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയില്‍ ബി.ജെ.പി - ആര്‍.എസ്.എസ് നേതാക്കള്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചോ എന്ന ചോദ്യത്തിന്, ശബരിമലയില്‍ ക്രമസമാധാനത്തിനു ചുമതലപ്പെട്ടവരൊഴികെ മറ്റാരെങ്കിലും ആധിപത്യം സ്ഥാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രമുറ്റത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിയത് -അദ്ദേഹം പറഞ്ഞു.



Recent News
  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം

  പര്‍ദ ധരിച്ച് മുഖംമറച്ചവരെ വോട്ടുചെയ്യാന്‍ അനുവദിക്കരുത്-എം.വി ജയരാജന്‍

  ഗാന്ധിജിയെ വീണ്ടും അപമാനിച്ച് ബി.ജെ.പി. നേതാക്കള്‍

  മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

  കള്ളവോട്ട്: കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീ പോളിങ്ങിന് സാധ്യത

  കമല്‍ഹാസനെതിരെ ചെരുപ്പേറ്

  പുല്‍വാമയില്‍ മൂന്ന് ഭീകരരെ കൊന്നു; ഒരു സൈനികന് വീരമൃത്യു

  നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ വഴിത്തിരിവില്‍; ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍

  കോണ്‍ഗ്രസ് വിളിച്ച യോഗത്തിന് നേതാക്കള്‍ എത്തില്ല

  താമരത്തോണി പുരസ്‌കാരം ബിജു കാഞ്ഞങ്ങാടിന്

  തിരുവനന്തപുരത്ത് 25 കിലോ സ്വര്‍ണ്ണം പിടികൂടി